ചെന്നൈ ലേലത്തിൽ ആദ്യം നേടുക അയാളെ :വമ്പൻ പ്രവചനവുമായി ഉത്തപ്പ

ഐപിഎല്ലിൽ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം. ഒരു സീസണ്‍ ഒഴികെ ബാക്കി എല്ലാ സീസണിലും പ്ലേഓഫ്‌ വരെ എത്താനായി ധോണി നയിക്കുന്ന ടീമിനു സാധിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചെന്നൈ ടീമിന്റെ ഏറ്റവും വലിയ ശക്തി അവരുടെ എക്സ്പീരിയൻസ് താരങ്ങളാണ്.

കഴിഞ്ഞ ദിവസം വരാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി നിലനിർത്തിയ നാല് താരങ്ങൾ പട്ടിക ചെന്നൈ സൂപ്പർ കിംഗ്സ് ടീം പുറത്തുവിട്ടിരുന്നു. സൂപ്പര്‍ താരങ്ങളായ ജഡേജ, മൊയിൻ അലി, ഋതുരാജ് ഗെയ്ഗ്വാദ് എന്നിവർക്ക് പുറമേ ഇതിഹാസ നായകൻ ധോണിയുമായി ടീം കരാറിലേക്ക് എത്തി. ധോണിയുടെ അവസാന ഐപിൽ സീസണാകും വരാനിരിക്കുന്നതെന്നുള്ള സൂചനകളും സജീവമാണ്.

അതേസമയം ലേലത്തിലേക് ചെന്നൈ ടീമിൽ നിന്നും എത്തുന്ന സുരേഷ് റെയ്ന, ഫാഫ് ഡൂപ്ലസ്സിസ് എന്നിവരേ മെഗാ താര ലേലത്തിൽ വീണ്ടും സ്‌ക്വാഡിലേക്ക് എത്തിക്കാനാണ് ടീം മാനേജ്മെന്റ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതെന്ന് ചെന്നൈ സി.ഇ.ഒ വിശദമാക്കി കഴിഞ്ഞു. ഈ വിഷയത്തിൽ നിരീക്ഷണവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ. ചെന്നൈ സൂപ്പർ കിങ്‌സ് ടീം വരാനിരിക്കുന്ന ലേലത്തിൽ ആദ്യം വിളിച്ചെടുക്കുക റെയ്നയെയാകും എന്നാണ് ഉത്തപ്പയുടെ വാക്കുകൾ.

images 2021 12 02T120526.639

“എക്കാലവും സുരേഷ് റെയ്ന ചെന്നൈ ടീമിന്റെ പ്രധാന ഘടകമാണ്. നിരവധി സീസണുകളിൽ ചെന്നൈ ടീമിന്റെ ടോപ് സ്കോററായിട്ടുള്ള റെയ്നക്ക്‌ വേണ്ടി വരാനിരിക്കുന്ന ലേലത്തിൽ ചെന്നൈ എത്തും. കൂടാതെ ഫാഫ് ഡൂപ്ലസ്സിസിനെ ഒഴിവാക്കാനുള്ള ഈ ഒരു തീരുമാനം കടുത്തതായിരുന്നു.മൊയിൻ അലി ഒരു ടൂ ഡൈമൻഷൻ പ്ലയെർ കൂടിയാണ്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും അയാൾക്ക് എന്താണ് കഴിയുക എന്നത് നമ്മൾ എല്ലാം കണ്ടതാണ്. ഫാഫ് വീണ്ടും ചെന്നൈ ടീമിലേക്ക് എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു “ഉത്തപ്പ പറഞ്ഞു