ഇന്ത്യൻ ബൗളിംഗ് ഹീറോയായി അച്ഛന്റെ ഖബറിടത്തിലേക്ക് എത്തി സിറാജ്

0
1

ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക  ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ  ബൗളിംഗ് ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യൻ പേസർ   കടന്നുപോയത്. നേരത്തെ  ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തിയ  ഉടനെയാണ് താരത്തിന്റെ അച്ഛന്‍ മരണപ്പെടുന്നത്. എന്നാല്‍ ടീമിനൊപ്പം തുടരാന്‍ സിറാജ്  തീരുമാനിക്കുകയായിരുന്നു. നാട്ടിലേക്ക് അന്ത്യ ചടങ്ങുകൾക്കായി തിരിക്കുവാൻ  ബിസിസിഐ എല്ലാ സംവിധാനങ്ങളും  താരത്തിന് വേണ്ടി ഒരുക്കിയെങ്കിലും ഓസ്‌ട്രേലിയയില്‍ തന്നെ ഇന്ത്യൻ ടീമിനൊപ്പം തുടരുവാൻ സിറാജ് തീരുമാനിക്കുകയായിരുന്നു .

പിന്നീട്  പരമ്പരയിൽ രണ്ടാം  ടെസ്റ്റ്  മത്സരത്തിനിടെ താരം ഓസ്‌ട്രേലിയന്‍ കാണികളുടെ വംശീയാധിക്ഷേപത്തിനും  ഇരയായത് ക്രിക്കറ്റ് ലോകത്തിൽ  ഏറെ  നടുക്കം സൃഷ്ട്ടിച്ചിരുന്നു .കാണികളുടെ ഭാഗത്ത്‌ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ  ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക്  ഇന്ത്യൻ  ടീമിനോട്  തന്നെ  മാപ്പ് പറയേണ്ടി വന്നു.   മോശം അവസ്ഥ നേരിടേണ്ടി വന്നപ്പോഴും  ടീം മൊത്തം സിറാജിനൊപ്പം  നില്‍ക്കുകയായിരുന്നു.

എന്നാൽ ഇന്നാണ്  സിറാജ് പര്യടനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയത് . ഇന്ത്യയിൽ എത്തിയ ശേഷം താരം ആദ്യം പോയത് മരണപ്പെട്ട തന്റെ  അച്ഛന്റെ ഖബറിടത്തിലേക്കാണ്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ താരം കാറ് അങ്ങോട്ടേക്ക് വിടുകയായിരുന്നു. ഖബറിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ താരം, പുഷ്പാഞ്ജലി അര്‍പ്പിക്കുകയുമുണ്ടായി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉടനടി തന്നെ  വൈറലാവുകയും ചെയ്തു.

 അതേസമയം തന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത് .ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ സിറാജായിരുന്നു. മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച താരം 13 വിക്കറ്റുകളാണ് നേടിയത്. ഗാബയില്‍ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here