ഇപ്പോഴത്തെ ശ്രദ്ധ ലങ്കൻ പര്യടനത്തിൽ മാത്രം : തുറന്ന് പറഞ്ഞ് ജോ റൂട്ട്

ഇന്ത്യക്കെതിരെ നാല്  ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന വലിയ  പരമ്പരയാണ് ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കുവാൻ പോകുന്നത് .ഇന്ത്യൻ മണ്ണിൽ ടെസ്റ്റ്  പരമ്പര വിജയം  എന്ന   വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് ടീമിനെ  കാത്തിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇപ്പോഴത്തെ  ശ്രദ്ധ ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമായിരിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രംഗത്തെത്തി .

നേരത്തെ ലങ്കക്ക് എതിരായ ആദ്യ ടെസ്റ്റില്‍ മികച്ച വിജയമാണ് ഇംഗ്ലണ്ട് ടീം  സ്വന്തമാക്കിയത് . ആദ്യ ടെസ്റ്റിൽ നായകൻ റൂട്ട് മുന്നിൽ നിന്ന് നയിച്ചപ്പോൾ 7 വിക്കറ്റിന്റെ മിന്നും വിജയമാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത് .നായകൻ റൂട്ട് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ
ഇരട്ട സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു .ജോ റൂട്ട് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് നേടിയതും .

അടുത്ത് നടക്കാനിരിക്കുന്ന നാല് ടെസ്റ്റ്  മത്സരങ്ങളെക്കുറിച്ചാണ് ടീമിന്റെ ചിന്തയെങ്കില്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന ഈ ടെസ്റ്റില്‍ ടീമിന് വിജയിക്കുവാനുള്ള മികച്ച സാധ്യതയുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ടീം അംഗങ്ങൾക്കായി  മുന്നറിയിപ്പ്  നൽകി കഴിഞ്ഞു . ഇപ്പോള്‍ ടീമിന്റെ ശ്രദ്ധ രണ്ടാം ടെസ്റ്റും ആദ്യ മത്സരത്തിലെ പോലെ വിജയിക്കുക എന്നത് മാത്രമാണെന്ന് ജോ റൂട്ട് വ്യക്തമാക്കി.

Read More  ഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമോ : ആകാംഷ വർദ്ധിപ്പിച്ച് പരിശീലകൻ മാർക്ക് ബൗച്ചർ

LEAVE A REPLY

Please enter your comment!
Please enter your name here