പ്രിത്വി ഷായെ കൈവിടാതെ ഡൽഹി ക്യാപിറ്റൽസ് : മലിംഗക്ക് ഗുഡ് ബൈ പറഞ്ഞ് മുംബൈ ഇന്ത്യൻസ്

ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി 2020 സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന  19 താരങ്ങളെ  കൂടി നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്.  ഭാര്യ അനുഷ്കയുടെ പ്രസവാനന്തരം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ച് ഐതിഹാസിക പരമ്പര നേട്ടം സ്വന്തമാക്കിയ  അജിങ്ക്യാ രഹാനെയെ  ഡൽഹി ടീമിനൊപ്പം നിലനിർത്തി .

എന്നാൽ കഴിഞ്ഞ കുറച്ച് സീസണുകളായി  സ്ഥിരതയാർന്ന ബാറ്റിംഗ്  പ്രകടനം  കാഴ്ചവെക്കുവാൻ കഴിയാത്ത ഓപ്പണർ പ്രിത്വി  ഷായെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തുവാൻ തീരുമാനിച്ചു .മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലക്സ് ക്യാരി, ജേസണ്‍ റോയ് എന്നിവരെയാണ് ഡല്‍ഹി ക്യാപിറ്റൽസ്   പുതിയ സീസണിലെ ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ  താരങ്ങള്‍: Kagiso Rabada,Anrich Nortje, Marcus Stoinis,  Shimron Hetmyer,Chris Woakes,Daniel Sams. Shikhar Dhawan,Prithvi Shaw,Ajinkya Rahane, Rishabh Pant,Shreyas Iyer,Axar Patel,Amit Mishra,Ishant Sharma,Ravichandran Ashwin,Lalit Yadav,Harshal Patel,Avesh Khan,Pravin Dubey.

എന്നാൽ ഏവരെയും  ലേലത്തിന് മുൻപായി  അത്ഭുതപ്പെടുത്തിയത് മുംബൈ ടീം   തന്നെയാണ്. കഴിഞ്ഞ സീസണില്‍ മുംബൈക്കായി കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ലസിത് മലിംഗയെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കി. മലിംഗക്ക് പുറമെ കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന കീവീസ് പേസര്‍ മിച്ചല്‍ മക്‌ലഘാഗ്നനെയും ജെയിംസ് പാറ്റിന്‍സണെയും നേഥാന്‍ കോള്‍ട്ടര്‍നൈലിനെയും റൂഥര്‍ഫോര്‍ഡിനെയും  മുംബൈ ഒഴിവാക്കി.