സഹോദരൻ ബംഗാൾ ക്രിക്കറ്റ് ടീമിൽ : സന്തോഷം വെളിപ്പെടുത്തി മുഹമ്മദ് ഷമി

0
1

ബംഗാള്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച  തന്റെ സഹോദരന്‍ മുഹമ്മദ് കൈഫിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഇപ്പോൾ  പുരോഗമിക്കുന്ന  വിജയ് ഹസാരെ ട്രോഫിയില്‍  കാശ്മീരിനെതിരെയാണ് ഓള്‍റൗണ്ടറായ കൈഫിന്റെ അരങ്ങേറ്റം.നേരത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ സ്‌ക്വാഡിലെ  മുഹമ്മദ് കൈഫ് ഇടം കരസ്ഥമാക്കിയിരുന്നു .

‘ഞങ്ങളെല്ലാവരും അവന്റെ  കരിയറിലെ ഈ    നിമിഷത്തിനായി വളരെയേറെ  കാത്തിരിക്കുകയായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലാണ്. കഠിന പ്രയത്‌നം ചെയ്ത്  കരിയറിൽ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ അവന്  സാധിക്കട്ടെയെന്നും’ മുഹമ്മദ് ഷമി പ്രതികരിച്ചു.

നേരത്തെ ബംഗാള്‍ ടീമിലൂടെയാണ് മുഹമ്മദ് ഷമിയും ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിലെത്തുന്നത്. പാകിസ്ഥാൻ എതിരായ ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഷമി പിന്നീട് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി . ഓസീസ് പര്യടനത്തിനിടെയേറ്റ പരിക്ക് കാരണം വിശ്രമത്തിലാണ്  മുഹമ്മദ് ഷമി ഇപ്പോൾ .  കൈക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടി .കൈയ്യിലേറ്റ പരിക്ക് ഗുരുതരമായതിനാല്‍ താരത്തിന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്  പരമ്പര ,ഏകദിന പരമ്പര വരെ  നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ് താരമിപ്പോൾ .

LEAVE A REPLY

Please enter your comment!
Please enter your name here