അവനായി 20 കോടി വരെ ബാംഗ്ലൂർ നൽകും :സൂചന നൽകി ആകാശ് ചോപ്ര

0
2

ഐപിൽ മെഗാതാരലേലം ഫെബ്രുവരി 12,13 തീയതികളിൽ ആരംഭം കുറിക്കുമ്പോൾ വാശിനിറഞ്ഞ മറ്റൊരു സീസണിന്റെ ആവേശം കൂടിയാണ് ഉയരുന്നത്. പുതിയ രണ്ട് ഐപിൽ ടീമുകൾ ഉൾപ്പെടെ 10 ടീമുകൾ പങ്കെടുക്കുന്ന മെഗാതാരാലേലത്തിൽ ഏറ്റവും അധികം തുക നേടുമെന്ന് എല്ലാവരും തന്നെ പ്രതീക്ഷിക്കുന്ന ഒരു ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ. ഡൽഹി ക്യാപിറ്റൽസ് ടീമിനായി കഴിഞ്ഞ സീസണിൽ വരെ കളിച്ച ശ്രേയസ് അയ്യർ വൻ ലേലത്തുക നേടുമെന്നാണ് മുൻ ക്രിക്കറ്റ്‌ താരങ്ങളും പ്രവചിക്കുന്നത്. പഞ്ചാബ്, കൊൽക്കത്ത, ബാംഗ്ലൂർ ടീമുകൾക്ക്‌ നിലവിൽ ക്യാപ്റ്റനായി ഒരു താരവും സ്‌ക്വാഡിൽ ഇല്ലാത്ത സാഹചര്യം കൂടി പരിഗണിക്കുമ്പോൾ വൻ തുകക്ക് ശ്രേയസ് അയ്യർ ടീമിലേക്ക് എത്താനാണ് സാധ്യത.

വരാനിരിക്കുന്ന ലേലത്തിൽ 20 കോടി രൂപ വരെ മുടക്കി ശ്രേയസ് അയ്യരെ നേടാൻ ബാംഗ്ലൂർ ടീം തയ്യാറാണ് എന്നാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയുടെ അറിയിക്കുന്നത്..ഈ വർഷത്തെ ലേലത്തിൽ റെക്കോർഡ് തുകക്ക് സ്റ്റാറായി മാറാൻ പോകുന്നത് ശ്രേയസ് അയ്യർ എന്നാണ് ചോപ്രയുടെ പ്രവചനം.”വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ സമയത്ത് തന്നെ ബാംഗ്ലൂർ ടീം മികച്ച ഒരു നായകനെ നോക്കുന്നുണ്ട്.അതിനാൽ തന്നെ 20 കോടി രൂപ വരെ ശ്രേയസ് അയ്യർക്കായി ബാംഗ്ലൂർ നൽകിയേക്കാം. കൂടാതെ യുവ താരത്തിനായി മറ്റ് ടീമുകളും എത്താം “യൂട്യൂബിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്ത വീഡിയോയിൽ ആകാശ് ചോപ്ര നിരീക്ഷിച്ചു.

images 2022 02 02T152857.706

“എനിക്ക് ലഭിച്ച ഇൻഫർമേഷൻ പ്രകാരം ബാംഗ്ലൂർ ടീം ശ്രേയസ് അയ്യർക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നത് 20കോടി പ്ലസ് രൂപയാണ്. പഞ്ചാബ് കിങ്സ്‌ ശ്രേയസ് അയ്യർക്കായി എത്തുമെന്ന് എനിക്ക് തോന്നുന്നില്ല. വാശിയേറിയ പോരാട്ടം കൊൽക്കത്ത, ബാംഗ്ലൂർ ടീമുകള്‍ തമ്മിലാകും. ബാംഗ്ലൂർ ഒരു മികച്ച ക്യാപ്റ്റനെ ആഗ്രഹിക്കുന്നുണ്ട്. അവർക്ക് ശ്രേയസ് അയ്യറെ സ്‌ക്വാഡിൽ എത്തിക്കേണ്ടതുണ്ട് “ആകാശ് ചോപ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here