ലേലത്തിൽ കോടികൾ വാരുന്ന ഓപ്പണറായി അയാൾ മാറും :വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം ഫെബ്രുവരി 12,13തീയതികളിൽ ബാംഗ്ലൂരിൽ നടക്കുമ്പോൾ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ സൃഷ്ടിക്കാനുള്ള അന്തിമ പ്ലാനിലാണ്. കൂടാതെ താരങ്ങളിൽ ചിലരെ നേടാൻ കോടികൾ വരെ നൽകുവാനും ടീമുകൾ തയ്യാറാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ എല്ലാ ഐപിൽ ലേലത്തിലെയും പോലെ ഇത്തവണ കോടികൾ നേടുന്ന താരം ആരെന്ന ആകാംക്ഷ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിലും മുൻ താരങ്ങളിലും സജീവമാണ്. ഇക്കാര്യം വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ലേലത്തിൽ ഏറ്റവും അധികം നേട്ടം സ്വന്തമാക്കുന്ന ഓപ്പണർ ആരെന്ന് പറയുകയാണ് മുൻ താരം.

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ,ക്വിന്റൻ ഡീകൊക്ക് എന്നിവർ വരുന്ന ലേലത്തിൽ സ്ഥാനം പിടിച്ചപ്പോൾ ആരാകും ഏറ്റവും അധികം തുക സ്വന്തമാക്കുകയെന്ന് പറയുകയാണ് ആകാശ് ചോപ്ര. ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷനാണ് ലേലത്തിൽ വമ്പൻ തുക നേടി എല്ലാവരിലും ഞെട്ടൽ സൃഷ്ടിക്കാൻ പോകുന്നതെന്ന് തുറന്ന് പറയുകയാണ് ആകാശ് ചോപ്ര.

“ടി :20 ഫോർമാറ്റിൽ എല്ലാകാലത്തും ഓപ്പണിങ് ബാറ്റ്‌സ്മന്മാർ പ്രധാന ഘടകമാണ്. ആ സാഹചര്യത്തിൽ മികച്ച ഒരു ഇന്ത്യൻ ഓപ്പണർക്ക്‌ മികച്ച ആവശ്യക്കാരെത്തും. എന്റെ അഭിപ്രായത്തിൽ ലേലത്തിൽ ഇഷാൻ കിഷൻ കോടികൾ നേടും. ടി :20 മത്സരത്തിലെ ഗതി മാറ്റാൻ കഴിവുള്ള ഇഷാൻ കിഷനെ ടീമുകൾ അവരുടെ സ്‌ക്വാഡിലേക്ക് ഉൾപെടുത്താനായി ശ്രമിക്കും “ആകാശ് ചോപ്ര നിരീക്ഷണം വിശദമാക്കി.

“വിരാട് കോഹ്ലി, ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവർ എല്ലാം ഓരോ ടീമിനും നിർണായകമായ ഓപ്പണർമാരാണ്. അതിനാൽ തന്നെ ഇഷാൻ കിഷൻ വൻ തുക ലേലത്തിൽ നേടിയില്ല എങ്കിൽ അതൊരു അത്ഭുതമായി മാറും.ഒരു ഇടംകയ്യൻ ഓപ്പണർ എന്നത് ഇഷാൻ കിഷന്റെ സവിശേഷതയാണ്. കൂടാതെ ഏത് നമ്പറിലും കളിക്കാൻ ഇഷാൻ കിഷന് കഴിയും. വിക്കറ്റ് കീപ്പർ റോളും അദ്ദേഹത്തിന് വഴങ്ങും “ആകാശ് ചോപ്ര അഭിപ്രായം വ്യക്തമാക്കി.