കുല്‍ദീപ് യാദവിന്‍റെ സ്പിന്നിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവതെ ഏയ്ഡന്‍ മാര്‍ക്രം. സ്റ്റംപ് തെറിച്ചു.

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പോരാട്ടത്തിനു തുടക്കമായി. ലക്നൗല്‍ മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഓപ്പണിംഗില്‍ മലാനും (22) ഡീകോക്കും (48) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.

ബവുമയേയും മാലാനെയം താക്കൂര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അടുത്ത ഊഴം കുല്‍ദീപിന്‍റേതായിരുന്നു. പിച്ചില്‍ ടേണ്‍ കണ്ടെത്തിയ കുല്‍ദീപ് യാദവ്, ഏയ്ഡന്‍ മാര്‍ക്രത്തെ നിരന്തരം ബുദ്ധിമുട്ടിച്ചു.

16ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്ത് ഡിഫന്‍റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നന്നായി സ്പിന്‍ ചെയ്ത പന്ത് മാര്‍ക്രത്തിന്‍റെ ഓഫ് സ്റ്റംപെടുത്താണ് പോയത്. 5 ബോള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. 2019 ലോകകപ്പില്‍ ബാബര്‍ അസമിനെ വീഴ്ത്തിയ അതേ തരത്തിലുള്ള ബോളിലാണ് മാര്‍ക്രവും വീണത്.

Previous articleമാനം തെളിഞ്ഞു. ടോസ് ഭാഗ്യം ഇന്ത്യക്ക്. റുതുരാജ്, ബിഷ്ണോയി എന്നിവര്‍ക്ക് അരങ്ങേറ്റം
Next articleഇന്ത്യന്‍ താരങ്ങള്‍ കണ്ടു പഠിക്കണം. എത്ര സുന്ദരമായാണ് ക്യാച്ച് ചെയ്യുന്നത്.