മാനം തെളിഞ്ഞു. ടോസ് ഭാഗ്യം ഇന്ത്യക്ക്. റുതുരാജ്, ബിഷ്ണോയി എന്നിവര്‍ക്ക് അരങ്ങേറ്റം

മലയാളി താരം സഞ്ചു സാംസണ്‍ ഫിനിഷര്‍ റോളിലാണ് കളിക്കുക. വിക്കറ്റ് കീപ്പിങ്ങ് ചുമതലയും സഞ്ചുവിനാണ്

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ ശിഖാര്‍ ധവാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ 6 ബാറ്റര്‍മാരെയും 5 ബൗളര്‍മാരെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റുതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയി എന്നിവര്‍ ഏകദിന അരങ്ങേറ്റം കുറിക്കും. മഴ കാരണം മത്സരം വൈകി തുടങ്ങിയതിനാല്‍ പരമാവധി 40 ഓവര്‍ വീതമായിരിക്കും മത്സരം.

India: 1 Shikhar Dhawan (capt), 2 Shubman Gill, 3 Ruturaj Gaikwad, 4 Ishan Kishan, 5 Shreyas Iyer, 6 Sanju Samson (wk), 7 Shardul Thakur, 8 Kuldeep Yadav, 9 Ravi Bishnoi, 10 Avesh Khan, 11 Mohammed Siraj

South Africa: 1 Janneman Malan, 2 Quinton de Kock, 3 Temba Bavuma, 4 Aiden Markram, 5 Klaasen, 6 Miller, 7 Parnell, 8 Maharaj, 9 Rabada, 10 Ngidi, 11 Shamsi

നേരത്തെ ഒരു മണിക്കായിരുന്നു മത്സരം ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മഴകാരണം മത്സരം ആരംഭിക്കാന്‍ വൈകുകയായിരുന്നു.

ഒരു ബോളറിനു പരമാവധി 8 ഓവറാണ് എറിയുക. ആദ്യ പവര്‍പ്ലയും അവസാന പവര്‍പ്ലേയും 8 ഓവര്‍ വീതമാണ്.