രക്ഷിക്കാൻ ക്യാപ്റ്റൻസി ഇല്ലല്ലോ കോഹ്ലി :മുന്നറിയിപ്പ് നൽകി സുനിൽ ഗവാസ്‌ക്കർ

വിരാട് കോഹ്ലിയുടെ സെഞ്ചുറിക്കായി കാത്തിരിപ്പ് തുടങ്ങിയട്ട് കഴിഞ്ഞ രണ്ട് വർഷകാലമായി. വെസ്റ്റ് ഇൻഡീസിന് എതിരായ ലിമിറ്റസഡ് ഓവർ പരമ്പരയിൽ സെഞ്ച്വറി നേട്ടത്തിലേക്ക് എത്താൻ സാധിക്കുമെന്നാണ് എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നത്. അതേസമയം രണ്ടാം ഏകദിനത്തിലും ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാൻ കഴിയാതെ പുറത്തായ കോഹ്ലിക്ക് എതിരെ വിമർശനം ഒരിക്കൽ കൂടി ശക്തമാകുകയാണ്.ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ശേഷം എത്തിയ ഇന്ത്യക്ക് രോഹിത് ശർമ്മക്ക് പിന്നാലെ കോഹ്ലിയെ നഷ്ടമായി.30 ബോളിൽ 3 ഫോർ അടക്കം 18 റൺസ്‌ നേടിയാണ് കോഹ്ലി പുറത്തായത്.

ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടിപോയ ഒരു ബോളിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച വിരാട് കോഹ്ലി വിക്കെറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. അതേസമയം വിരാട് കോഹ്ലി ഇപ്രകാരം മോശം ബാറ്റിങ് ഫോമിൽ മുന്നോട്ട് പോയാൽ അത് ശരിയാവില്ലെന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ കോഹ്ലി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആവശ്യം ഉന്നയിച്ചു. കൂടാതെ മോശം ബാറ്റിങ് പ്രകടനങ്ങൾ കോഹ്ലിക്ക് ടീമിലെ സ്ഥാനം നഷ്ടമാക്കുമെന്നും സുനിൽ ഗവാസ്‌ക്കർ വിശദമാക്കി.

20220209 151119

” ഒരു താരത്തിനും ടീമിലെ സ്ഥാനം സുരക്ഷിതമല്ല. പ്രകടനങ്ങളാണ് പ്രധാനം. ബാറ്റ്‌സ്മാനാണെങ്കിൽ അയാൾ റൺസ്‌ നേടണം. ബൗളറെങ്കിൽ അയാൾ വിക്കെറ്റ് വീഴ്ത്തണം.അല്ലാതെയെങ്കിൽ അയാൾ ടീമിൽ നിന്നും പുറത്തേക്ക് പോകും. ആർക്ക് കീഴിൽ കളിച്ചാലും കോഹ്ലി റൺസ്‌ അടിച്ചെടുക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.കോഹ്ലി : രോഹിത് ശർമ്മ തർക്കം എന്നത് വെറും കേട്ടുകഥകൾ മാത്രമാണ്. “സുനിൽ ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി.

Previous articleബാംഗ്ലൂരിന്റെ ഭാവി നായകൻ അയാൾ : പ്രവചനവുമായി മുൻ താരം
Next articleഓട്ടം പകുതിവച്ച് നിര്‍ത്തി. അര്‍ദ്ധസെഞ്ചുറി കെല്‍ രാഹുലിനു നഷ്ടം