ബാംഗ്ലൂരിന്റെ ഭാവി നായകൻ അയാൾ : പ്രവചനവുമായി മുൻ താരം

ഐപിൽ ആവേശം ക്രിക്കറ്റ്‌ പ്രേമികളിൽ ഒരിക്കൽ കൂടി സജീവമായി കഴിഞ്ഞു. മെഗാ താരലേലം ഈ മാസം 12,13 തീയതികളിൽ തുടക്കം കുറിക്കാനിരിക്കെ ടീമുകൾ എല്ലാം തന്നെ വിശദമായ ചില ചർച്ചകളിലും പ്ലാനിലുമാണ്. കൂടാതെ പുതിയ രണ്ട് ഐപിൽ ടീമുകൾ കൂടി എത്തുമ്പോൾ ലേലം വാശിയേറിയതായി മാറുമെന്നത് തീർച്ച.590 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയിൽ സ്ഥാനം നേടിയത്. എന്നാൽ വരുന്ന ലേലത്തിൽ ഒരു നായകനെ കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു ടീമാണ് ബാംഗ്ലൂർ.

ബാംഗ്ലൂർ ക്യാപ്റ്റനായി ഒരു താരത്തെ നിർദ്ദേശിക്കുകയാണ് മുൻ കിവീസ് താരവും അനേകം സീസണിൽ ബാംഗ്ലൂർ ടീം ക്യാപ്റ്റനുമായിരുന്ന ഡാനിയൽ വെട്ടോറി. ഇത്തവണ വിരാട് കോഹ്ലിക്കും സിറാജിനും പുറമേ ബാംഗ്ലൂർ അവരുടെ സ്‌ക്വാഡിൽ നിലനിർത്തിയ ഓസ്ട്രേലിയൻ ആൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ വരുന്ന സീസണിൽ ടീമിനെ നയിക്കാൻ അനുയോജ്യനാണെന്നാണ് വെട്ടോറിയുടെ അഭിപ്രായം. ബിഗ്ബാഷിൽ അടക്കം ക്യാപ്റ്റനായി തിളങ്ങിയിട്ടുള്ള മാക്സ്വെല്ലിന് കോഹ്ലിയുമായി അനേകം സാമ്യതകളുണ്ടെന്നും മുൻ കിവീസ് താരം ചൂണ്ടികാണിക്കുന്നു.

“എനിക്ക് ഉറപ്പുണ്ട് മാക്സ്വൽ എന്നുള്ള താരത്തെ ബാംഗ്ലൂർ അവരുടെ വരുന്ന സീസണിലേക്കുള്ള സ്‌ക്വാഡിൽ കൂടി നിലനിർത്തിയത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കാനുള്ള മികവ് കൂടി പരിഗണിച്ചാണ്. കൂടാതെ ഗ്ലെൻ മാക്സ്വെൽ പല കാര്യങ്ങളിലും കോഹ്ലിയെ പോലൊരു താരമാണ്. ഏത് സമയവും ഗ്രൗണ്ടിൽ ആവേശവാനായി കാണുന്ന മാക്സ്വെല്ലിന് ടീമിന് ഏറെ മുന്നോട്ട് നയിക്കാൻ സാധിക്കും “മുൻ താരം അഭിപ്രായപെട്ടു.