ബ്രാഡ്മാന് പോലും ഇല്ലാത്ത ബാറ്റിങ് റെക്കോർഡ് :ക്യാപ്റ്റൻ കോഹ്ലിയുടെ നേട്ടങ്ങൾ അപൂർവ്വം

333065

ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം തന്നെ വമ്പൻ ഷോക്ക് സമ്മാനിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻ പദവിയിൽ നിന്നും രാജിവെച്ചത്. ടി :20, ഏകദിന നായകപദവികളിൽ നിന്നും ഒഴിഞ്ഞ കോഹ്ലി കരിയറിലെ നിർണായക സമയം മറ്റൊരു തീരുമാനം കൂടി കൈകൊണ്ടു. സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പര 2-1ന് തോറ്റതിന് പിന്നാലെയാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി ഒഴിയുന്നത് എന്നതും ശ്രദ്ധേയം. സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി എല്ലാവർക്കും നന്ദി പറഞ്ഞ വിരാട് കോഹ്ലി മുൻ നായകൻ ധോണിക്കും ഏറെ നന്ദി പ്രകാശിപ്പിച്ചു.2014ൽ ധോണിയിൽ നിന്നാണ് കോഹ്ലി ആദ്യമായി നായകന്റെ കുപ്പായം അണിയുന്നത്. വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി ഒഴിയുമ്പോൾ നായകനായി ചില റെക്കോർഡുകളും അദ്ദേഹത്തിന് സ്വന്തം. അപൂർവ്വമായ ചില ബാറ്റിങ് റെക്കോർഡുകൾക്കും വിരാട് കോഹ്ലി അർഹനാണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ്‌ നായകനായിട്ടാണ് കോഹ്ലിയുടെ മടക്കം.68 ടെസ്റ്റ്‌ മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച കോഹ്ലിക്ക് 40ടെസ്റ്റിലും ജയിക്കാൻ കഴിഞ്ഞപ്പോൾ ഏറ്റവും അധികം ടെസ്റ്റ്‌ ജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനും അദ്ദേഹം തന്നെ.കൂടാതെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും അധികം ജയങ്ങൾ അവകാശപെടുവാനുള്ള നാലാമത്തെ നായകനാണ് കോഹ്ലി. ടെസ്റ്റ്‌ ക്രിക്കറ്റിൽ നായകനായി അനേകം സെഞ്ച്വറികൾ അടിച്ചിട്ടുള്ള കോഹ്ലിക്ക് സാക്ഷാൽ ബ്രാഡ്മാന് പോലും ഒരുവേള അവകാശപെടാനില്ലാത്ത റെക്കോർഡും സ്വന്തം. നായകനായി ഏഴ് ടെസ്റ്റ്‌ ഡബിൾ സെഞ്ച്വറികളാണ് കോഹ്ലിക്ക് നേടാനായി കഴിഞ്ഞിട്ടുള്ളത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ഈ നേട്ടത്തിൽ ക്യാപ്റ്റനായി അഞ്ച് ഡബിൾ സെഞ്ച്വറികളുള്ള ബ്രെയാൻ ലാറയാണ് കോഹ്ലിക്ക് പിന്നിൽ. മുൻ ഇതിഹാസ ക്രിക്കറ്റ്‌ താരം ബ്രാഡ്മാൻ പോലും നാല് ഡബിൾ സെഞ്ച്വറികൾ മാത്രമാണ് ടെസ്റ്റ്‌ നായകനായി നേടിയത്. കൂടാതെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര ജയം കരസ്ഥമാക്കിയ ആദ്യത്തെ ഏഷ്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലി തന്റെ ടെസ്റ്റ്‌ കരിയറിന്റെ തന്നെ മറ്റൊരു സ്റ്റേജിലേക്ക് കടക്കുകയാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ അടക്കം വിരാട് കോഹ്ലിക്ക് ധാരാളം സെഞ്ച്വറികൾ ഇനിയും അടിക്കേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി സെഞ്ച്വറി നേടിയിട്ട് രണ്ട് വർഷം പിന്നിട്ടു.

Scroll to Top