ഏപ്രിൽ 2 ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ പറ്റാത്ത ദിവസമാണ്. ഈ ദിവസം ആയിരുന്നു 11 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം വട്ടം ക്രിക്കറ്റ് ഏകദിനത്തിൽ ലോകകപ്പിൽ മുത്തമിട്ടത്.ഇപ്പോഴിതാ ആ ലോകകപ്പിലെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി.
താരത്തിൻ്റെ വാക്കുകളിലൂടെ.. “20ന് രണ്ട് എന്ന നിലയിലാണ് അന്ന് ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. അപ്പോൾ അനുഭവിച്ച പ്രഷര്‍ ഞാൻ ഓർക്കുന്നു.സച്ചിനും സെവാഗും പുറത്തായി.ഞാൻ ക്രീസിലേക്ക് നടക്കുന്നതിനിടയിൽ സച്ചിൻ പാജി എന്നോട് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ അദ്ദേഹം പറഞ്ഞു.
ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.ഞാനും ഗൗതിയും 90 റൺസ് കൂട്ടിച്ചേർത്തു.ഞാൻ 35 റൺസാണ് നേടിയത്.എൻ്റെ കരിയറിൽ ഞാൻ നേടിയ ഏറ്റവും വിലയേറിയ 35 റൺസ് അതായിരിക്കും.ടീമിനെ തിരികെയെത്തിക്കാൻ കഴിയാവുന്ന തരത്തിൽ സംഭാവന ചെയ്യാൻ സാധിച്ചതിൽ എനിക്ക് വളരെയേറെ സന്തോഷം തോന്നി.
ലോകകപ്പ് നേടിയതിൻ്റെ ആവേശം അവിശ്വസനീയമായിരുന്നു.,കാണികൾ വന്ദേമാതരം പാടുകയായിരുന്നു. ഇപ്പോഴും എൻ്റെ ഓർമകളിൽ പുതുമയോടെ അത് നിലനിൽക്കുന്നു.ഞങൾ എല്ലാവരും ഇന്ത്യൻ ക്രിക്കറ്റിന് കഴിവിൻ്റെ പരമാവധി സംഭാവന ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിൻ്റെ നേട്ടങ്ങളും സംഭാവനകളും വളരെ വലുതാണ്.ഇപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന പ്രതീക്ഷകളുടെ ഭാരം എത്രതോളമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.”- കോഹ്‌ലി പറഞ്ഞു.
”21 വർഷം ഇന്ത്യയുടെ ഭാരം അദ്ദേഹം തോളിലേറ്റി, ഇത് അദ്ദേഹത്തെ ഞങ്ങൾ ചുമലിൽ വഹിക്കേണ്ട സമയമാണ് ” അന്ന് സച്ചിനെ ചുമലില്‍ വഹിച്ചത് വീരാട് കോഹ്ലിയായിരുന്നു.