അവരിലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ; മത്സര ശേഷം രോഹിത് ശര്‍മ്മ പറയുന്നു

Sanju Samson and Rohit Sharma

ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് മലയാളി താരം സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് എത്തി. ഹൈദരബാദിനു പിന്നാലെ മുംബൈക്കെതിരെ 23 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ജോസ് ബട്ട്ലറുടെ സെഞ്ചുറി കരുത്തില്‍ 193 റണ്‍സ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയപ്പോള്‍ 170 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്.

ക്രീസില്‍ കീറോണ്‍ പൊള്ളാര്‍ഡ് അവസാന നിമിഷം വരെ ഉണ്ടായിരുന്നട്ടും വിജയം നേടാന്‍ രാജസ്ഥാനു സാധിച്ചു. തിലക് വര്‍മ്മ അല്ലെങ്കില്‍ ഇഷാന്‍ കിഷാന്‍ ഇവരില്‍ ആരെങ്കിലും അവസാന നിമിഷം വരെ ഉണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായാനേ എന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിലിയിരുത്തിയത്. മത്സരത്തില്‍ ഇരുവരും അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു.

Tilak Varma and Ishan Kishan

” ഏഴോവറില്‍ 70 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇതു നേടാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. ഇതു സീസണിന്റെ തുടക്കം മാത്രമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഞങ്ങള്‍ ഈ മല്‍സരത്തിലെ പോസിറ്റീവുകളില്‍ നിന്നും പഠിക്കും. ബുംറ വളരെ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. മില്‍സും നന്നായി ബൗള്‍ ചെയ്യുന്നു. തിലകിന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. ഇഷാന്റെ ബാറ്റിങും മികച്ചതായിരുന്നു. ഇഷാന്‍, തിലക് ഇവരിലൊരാള്‍ അവസാനം വരെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരഫലത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമായിരുന്നു ” മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.
Rohit Sharma toss

മെഗാ ലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ സൂര്യകുമാര്‍ യാദവിനു ഇതുവരെ മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചട്ടില്ലാ. താരത്തിന്‍റെ പരിക്കിനെ പറ്റിയും ക്യാപ്റ്റന്‍ വിശദമാക്കി. ” സൂര്യ വളരെ പ്രധാനപ്പെട്ട താരമാണ്. പൂര്‍ണ ഫിറ്റ്‌നസിലേക്കു വന്നാല്‍ അവന്‍ നേരിട്ടു തന്നെ പ്ലെയിങ് ഇലവനിലേക്കു വരും. കൈവിരലിനേറ്റ പരിക്ക് വളരെ കുഴപ്പം പിടിച്ചതാണെ് ” രോഹിത് പറഞ്ഞു.

Scroll to Top