സൗത്താഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ഇന്നിംഗ്സിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ കെല്‍ രാഹുലിനു ഉപദേശവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തില്‍ 79 പന്തില്‍ 4 ഫോറടക്കം 55 റണ്‍സാണ് താരം നേടിയത്. സ്ട്രൈക്ക് റേറ്റ് 69.62 മാത്രം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്‍ നായകന്‍ വീരാട് കോഹ്ലിയെ കണ്ടു പഠിക്കണം എന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ ആവശ്യപ്പെട്ടത്.
ടീമിനെ നയിക്കുമ്പോള്‍ കെല്‍ രാഹുലിന്‍റെ ഇംപാക്ട് കുറയുന്നതായി സഞ്ജയ് മഞ്ജരേക്കര്‍ കണക്കുകളിലൂടെ വ്യക്തമാക്കി. ” ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ചിരുന്നപ്പോള്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 133 ആയിരുന്നു. എന്നാല്‍ ക്യാപ്റ്റനല്ലാതിരുന്നപ്പോള്‍ അദ്ദേഹത്തിന് 146 സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്നു. ടീമിന്റെ ക്യാപ്റ്റനാവുമ്പോള്‍ രാഹുലിന് ബാറ്റിങില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതു കാണിക്കുന്നത്. ഇതു ടീമിനെ അവസാനം മോശമായി ബാധിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ പഞ്ചാബിനു ഇതു തിരിച്ചടിയേകിയത് നമ്മള്‍ കണ്ടതാണ്. ”
പക്ഷേ ചില കോണുകളില്‍ നിന്നും നോക്കിയാല്‍ രാഹുലിന്‍റെ സ്ലോ ഇന്നിംഗ്സ് മനസ്സിലാക്കാന്‍ സാധിക്കും എന്നും മുന്‍ താരം പറഞ്ഞു. വീരാട് കോഹ്ലി പെട്ടെന്ന് പുറത്തായതിനാല്‍ താനും വേഗം ഔട്ടായാല്‍ അത് ടീമിനെ ബാധിക്കുമെന്ന് രാഹുല്‍ കരുതിയട്ടുണ്ടാകും. ഈ ഒരു കാരണം കൊണ്ടാകും രാഹുലിന്‍റെ ഡിഫന്‍സീവ് ബാറ്റിംഗിനു പിന്നില്‍.
ബാറ്റിംഗില്‍ വീരാട് കോഹ്ലിയപ്പോലെ ആകാനാണ് കെല്‍ രാഹുലിനോട് സഞ്ജയ് മഞ്ജരേക്കര്‍ ആവശ്യപ്പെടുന്നുണ്ട്. ”ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും അദ്ദേഹത്തിലെ ബാറ്ററെ നമുക്ക് നഷ്ടമായില്ല. മാത്രമല്ല സ്വന്തം ബാറ്റിങ് മികവില്‍ കോഹ്ലി ഒരുപാട് മല്‍സരങ്ങള്‍ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു. ഇതു പോലെയുള്ള രാഹുലിനെയാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ” മുന്‍ ക്രിക്കറ്ററും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഉപദേശം നല്‍കി