മധ്യനിരയിലാണ് പ്രശ്നം. തോല്‍വികള്‍ക്കുള്ള കാരണം കണ്ടെത്തി കെല്‍ രാഹുല്‍

Picsart 22 01 21 23 00 30 294 scaled

സൗത്താഫ്രിക്കക്കെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട് ഇന്ത്യക്ക് പരമ്പര നഷ്ടമായി. ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ സൗത്താഫ്രിക്ക മറികടന്നു.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 31 റണ്‍സിനു വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരുടെ മികവാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. മലാനും ക്വിന്റൻ ഡി കോക്കും അര്‍ധസെഞ്ചുറി നേടി. മലാൻ 108 പന്തുകൾ നേരിട്ട് 91 റൺസും ഡി കോക്ക് 66 പന്തിൽനിന്ന് 78 റണ്‍സും എടുത്തു. പിന്നീടുവന്ന താരങ്ങളും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതോടെ മത്സരം അനായാസം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

മത്സരശേഷം മധ്യഓവറുകളിലാണ് തെറ്റുകള്‍ വരുത്തുന്നതെന്ന് ഇന്ത്യന്‍ നായകന്‍ കെല്‍ രാഹുല്‍ പറഞ്ഞു. ”അവരുടെ ഹോമില്‍ മികച്ച പ്രകടനമാണ് അവര്‍ കാഴ്ച്ചവയ്ക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. മധ്യ ഓവറുകളില്‍ ഞങ്ങള്‍ തെറ്റുകള്‍ വരുത്തുകയാണ്‌. ഞങ്ങൾ വിജയിക്കുന്നതിൽ വളരെയധികം അഭിമാനിക്കുന്ന ഒരു ടീമാണ്, പക്ഷേ ഈ തോല്‍വിയിലൂടെ ഞങ്ങൾക്ക് പഠിക്കാനും ഞങ്ങൾക്ക് വളരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ”

Read Also -  "ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല"- സേവാഗിന്റെ രൂക്ഷ വിമർശനം.
333500

മുൻകാലങ്ങളിൽ ഞങ്ങൾ നന്നായി ചെയ്യാത്ത കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന് പറഞ്ഞ രാഹുല്‍ വലിയ ടൂര്‍ണമെന്‍റില്‍ മിഡില്‍ ഓഡര്‍ കൂടുതല്‍ നിര്‍ണായകമാകും എന്ന് അറിയിച്ചു. മധ്യനിരയില്‍ മികച്ച ബോളിംഗ് കാഴ്ച്ചവയ്ക്കേണ്ട ആവശ്യകതയും കെല്‍ രാഹുല്‍ സൂചിപ്പിച്ചു.

333537

ഇന്ത്യയിലേപ്പോലെ ഒരു പിച്ചായാണ് രാഹുലിനു ഈ വിക്കറ്റ് തോന്നിയത്. ” 280 റൺസ് അത്ര എളുപ്പം പിന്തുടരാൻ അവർക്ക് കഴിയുമായിരുന്ന പിച്ചാണിതെന്ന് ഞാൻ കരുതുയില്ല, അവർ പാര്‍ട്ട്ണര്‍ഷിപ്പുകളുടെ പ്രാധാന്യം ഞങ്ങൾക്ക് കാണിച്ചുതരുകയും ഞങ്ങളുടെ ബൗളർമാർക്കെതിരെ തുടക്കത്തിലേ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ക്രഡിറ്റ് അവര്‍ക്കാണ് ” മത്സര ശേഷം രാഹുല്‍ പറഞ്ഞു.

333536

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, ജസ്പ്രീത് ബൂംറ, താക്കൂര്‍, ചഹല്‍ എന്നിവരെ പ്രശംസിക്കുകയും ചെയ്തു. 23ന് നടക്കുന്ന മൂന്നാം ഏകദിനത്തിലെങ്കിലും വിജയിച്ചാൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഇന്ത്യയ്ക്ക് ഒഴിവാക്കാം. നേരത്തെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ തോല്‍വി നേരിട്ടിരുന്നു (2-1)

Scroll to Top