വിക്കറ്റിനു പിന്നില്‍ ഡീക്കോക്കിന്‍റെ മഹേന്ദ്ര ജാലം.

Quinton de Kock Stumping Venkatesh Iyer

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിനു പിന്നില്‍ ഒരിക്കല്‍ക്കൂടി മികച്ച പ്രകടനം കാഴ്ച്ചവച്ച് സൗത്താഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡീക്കോക്ക്. ആദ്യ ഏകദിനത്തില്‍ റിഷഭ് പന്തിനെ പുറത്താക്കിയതിനു സമാനമായിരുന്നു രണ്ടാം ഏകദിനത്തിലും ഡീക്കോക് സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ഇത്തവണ ഇരയായി മാറിയത് വെങ്കടേഷ് അയ്യരാണ്.

വെങ്കടേഷ് അയ്യരും ശാര്‍ദ്ദൂല്‍ താക്കൂറും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമ്പോഴാണ് ഈ വിക്കറ്റ് വീണത്. പെഹ്‍ലുക്വായുടെ ലെഗ് സൈഡ് പന്തില്‍ മുന്നോട്ട് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബാറ്റില്‍ കൊള്ളാതെ നേരെ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തി. സമയം കളയാതെ ഡീക്കോക്ക് സ്റ്റംപ് ചെയ്ത്.

വെങ്കടേഷ് അയ്യര്‍ ഔട്ടല്ലാ എന്ന വിശ്വാസം ഡീക്കോകിന്‍റെ ഭാവത്തിലുണ്ടായിരുന്നു. എന്നാല്‍ റിപ്ലേകളില്‍ സ്റ്റംപ് ചെയ്തു വെങ്കടേഷ് അയ്യറുടെ കാല്‍ എയറില്‍ ആയിരുന്നു എന്ന് വ്യക്തമായി. ഇതോടെ താരം പുറത്താവുകയായിരുന്നു. 33 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. മധ്യനിരയിൽ ഋഷഭ് പന്തിന്റെയും ക്യാപ്റ്റന്‍ കെ.എൽ. രാഹുലിന്റെയും വാലറ്റത്ത് ഷാർദൂൽ ഠാക്കൂറിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്കു കരുത്തായത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top