ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ ലക്നൗ രാജസ്ഥാൻ പോരാട്ടം. മത്സരത്തിൽ രാജസ്ഥാൻ മൂന്ന് റൺസിന് വിജയിച്ചു. രാജസ്ഥാൻ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ലഖ്നൗവിന് മറികടക്കാനായില്ല. അവസാന ഓവറിൽ 14 റൺസ് വജയിക്കാൻ വേണ്ടിയിരുന്നപ്പോൾ ഓസ്ട്രേലിയൻ താരം സ്റ്റോനിസിന് കുൽദീപ് സെനിനെതിരെ 11 റൺസ് മാത്രമേ നേടാനായുള്ളൂ. ഇപ്പോഴിതാ മത്സരത്തിലെ പരാജയത്തിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ലക്നൗ ക്യാപ്റ്റൻ രാഹുൽ.
ഒരു മോശം മത്സരം ഒന്നും മാറ്റില്ല, ഇതിൽ നിന്നും നല്ലത് പഠിക്കാനുണ്ട് എന്നാണ് താരം പറഞ്ഞത്. “ബോൾട്ടിൻ്റെ ആ പന്ത് ഞാൻ കണ്ടിരുന്നില്ല. മികച്ച പന്ത് ആയിരുന്നു അത്. ഞങ്ങൾക്ക് മികച്ച ഒരു ടീം ഉണ്ട്. നന്നായി ബാറ്റ് ചെയ്യാനും നന്നായി ബൗൾ ചെയ്യാനും അറിയുന്നവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇന്നലെ മികച്ച ഒരു പാർട്ട്ണർഷിപ്പ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. എന്നാൽ അത് ലഭിച്ചില്ല.
പക്ഷേ സ്റ്റോനിസ് മത്സര വിജയത്തിൻ്റെ വക്കിൽ എത്തിച്ചു. ഈ സീസണിലെ അദ്ദേഹത്തിൻ്റെ ആദ്യ മത്സരമാണിത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മികച്ച കോൺഫിഡൻസ് ലഭിക്കും. അദ്ദേഹം അവസാന അഞ്ച് ഓവറുകളിൽ എത്രമാത്രം അപകടകാരി ആണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ പക്കൽ ഒരുപാട് ഓൾറൗണ്ടർമാരുണ്ട്.
അതുകൊണ്ടുതന്നെ ബാറ്റിംഗ് ഓർഡർ ചെറുതായി ഒന്നു മാറ്റാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ ഒന്നും നല്ലരീതിയിൽ പോയില്ല. നന്നായി കഠിനാധ്വാനം ചെയ്ത് സമ്മർദ്ദം കുറക്കാൻ ഞങ്ങൾ ശ്രമിക്കും. ഒരു മോശം മത്സരം ഒന്നും മാറ്റില്ല. ഇതിൽ നിന്നും നല്ലത് പഠിക്കാനുണ്ട്.”- രാഹുൽ പറഞ്ഞു.