അവനെതിരെ എങ്ങനെ ഫീൽഡിങ് സെറ്റ് ചെയ്യണം എന്നുപോലും എനിക്കറിയില്ലായിരുന്നു. തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ.

images 87

ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ ഡൽഹി കൊൽക്കത്ത പോരാട്ടം. മത്സരത്തിൽ ഡല്‍ഹി 44 റൺസിന് കൊല്‍ക്കത്തകെതിരെ വിജയിച്ചു. ഇപ്പോൾ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.ആദ്യ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച കൊൽക്കത്ത ഇന്നലെ ഒരുഘട്ടത്തിലും ഡൽഹിക്ക് വെല്ലുവിളിയായില്ല.

കൊൽക്കത്തക്കെതിരെ ഡൽഹിയുടെ യുവതാരം പ്രിഥ്വി ഷാ മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തുകളിൽ നിന്നും 51 റൺസ് ആണ് താരം നേടിയത്. ഇപ്പോഴിതാ പ്രിഥ്വി ഷാ മത്സരം അവരുടെ കയ്യിൽ ആക്കി എന്ന അഭിപ്രായവും എത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.

images 89

അവൻ മികച്ച തുടക്കം നൽകിയപ്പോൾ വരുണിനെ കൊണ്ടും സുനിലിനെ കൊണ്ടും അത് തടയാൻ ഞാൻ തീരുമാനിച്ചു.

images 88

“പ്രിഥ്വി ഷാ പവർ പ്ലേയിൽ തന്നെ മത്സരം മാറ്റാൻ കഴിവുള്ള താരമാണ്.ഞാൻ അദ്ദേഹത്തിൻറെ കൂടെ മുൻപ് കളിച്ചിട്ടുണ്ട്. അവൻ മികച്ച ഷോട്ടുകൾ അടിക്കും. ഒരു ക്യാപ്റ്റൻ ആയിട്ട് പോലും അവനെതിരെ എങ്ങനെ ഫീൽഡിംഗ് സെറ്റ് ചെയ്യണം എന്ന് എനിക്ക് മനസ്സിലായില്ല.

images 90

സ്പിന്നർമാർക്കെതിരെ അവൻ വലിയ ഷോട്ടുകൾക്ക് മുതിരില്ല.അവർ മികച്ച അനുഭവസമ്പത്തുള്ള ബൗളർമാർ ആണ്. ആ സമയത്ത് അവർക്ക് അതിനു പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു.”-ശ്രേയസ് അയ്യർ പറഞ്ഞു.അഞ്ചു മത്സരങ്ങളിൽനിന്ന് മൂന്ന് വിജയവുമായി രണ്ടാംസ്ഥാനത്താണ് കൊൽക്കത്ത.വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദ്മായാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
Scroll to Top