കീറോണ്‍ പൊള്ളാര്‍ഡ് വിരമിച്ചു. 15 വര്‍ഷത്തെ കരിയറിനു തിരശ്ശീല വീണു.

0
1

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 15 വര്‍ഷത്തോളം നീണ്ട ഇന്‍റര്‍നാഷണല്‍ കരിയര്‍ അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണ്. 2007 ല്‍ സൗത്താഫ്രിക്കകെതിരെയായിരുന്നു പൊള്ളാര്‍ഡിന്‍റെ അരങ്ങേറ്റം. 2008 ല്‍ ഓസീസിനെതിരെ ടി20യിലും അരങ്ങേറ്റം നടത്തി.

വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റായ താരം ഇതുവരെ ഒരു ടെസ്റ്റ് പോലും വെസ്റ്റ്ഇന്‍ഡീസിനായി കളിച്ചട്ടില്ലാ. അവസാനമായി ഇന്ത്യന്‍ പര്യടനത്തിലാണ് പൊള്ളാര്‍ഡ് വിന്‍ഡീസ് ജേഴ്സി അണിഞ്ഞത്. 123 ഏകദിനത്തില്‍ നിന്നായി 2706 റണ്‍സും 55 വിക്കറ്റും 101 മത്സരങ്ങളിലായി 1569 റണ്‍സും 42 വിക്കറ്റും നേടിയട്ടുണ്ട്.

24 ഏകദിന മത്സരങ്ങളില്‍ പൊള്ളാര്‍ഡ് വിന്‍ഡീസിനെ നയിച്ചപ്പോള്‍ 13 എണ്ണത്തിലാണ് വിജയം നേടിയത്. അതേ സമയം ടി20യില്‍ ക്യാപ്റ്റനായി ശോഭിക്കാന്‍ താരത്തിനു സാധിച്ചില്ലാ. 39 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 21 ലും പരാജയപ്പെട്ടു.

സെലക്ടര്‍മാരോടും മാനേജ്മെന്‍റിനോടും നന്ദി പറഞ്ഞ താരം വിന്‍ഡീസിന്‍റെ ഉയര്‍ച്ചക്കായി സഹായിക്കുമെന്നും താരം വ്യക്തമാക്കി. ക്യാപ്റ്റനായിരുന്ന കാലത്ത് നല്‍കിയ അചഞ്ചലമായ പിന്തുണയും പ്രോത്സാഹനവും താരം എടുത്തു പറഞ്ഞു. ഞാന്‍ 10 വയസ്സുള്ള കുട്ടിയായിരുന്ന കാലം മുതല്‍ വെസ്റ്റിന്‍ഡീസ് ടീമിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, ടി20യിലും ഏകദിനത്തിലുമായി 15 വര്‍ഷത്തിലധികം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ പ്രതിനിധീകരിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു’ പൊള്ളാര്‍ഡ് പറഞ്ഞു.

അതേ സമയം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും പൊള്ളാര്‍ഡ് ടി20 ലീഗുകളില്‍ തുടര്‍ന്നും ഭാഗമാകും. നിരവധി ടി20 ലീഗുകളില്‍ പൊള്ളാര്‍ഡ് സജീവ സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here