വിക്കറ്റിനു പിനില്‍ പിഴവു വരുത്താതെ റിഷഭ് പന്ത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ലാ.

Rishab pant wicket keeping vs pbks scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയത് 116 റണ്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണ്‍ ചെയ്യാനെത്തിയത് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖാര്‍ ധവാനും. ആദ്യ ഓവറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഓപ്പണറെ തളക്കാന്‍ ലളിത് യാദവിനെ ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇറക്കി.

നാലാം ഓവറിലെ നാലാം പന്തില്‍ വൈഡ് പോയ ഒരു പന്തില്‍ ശിഖാര്‍ ധവാന്‍ ബാറ്റ് വച്ച്. ശിഖാര്‍ ധവാന്‍റെ മൂവ്മെന്‍റ് കണ്ട ഒടനെ ക്യാച്ച് നേടാനായി തയ്യാറായി നിന്നു. ക്യാച്ച് നേടിയ താരം ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി.

ആറാം ഓവറില്‍ റിഷഭ് പന്തിന്‍റെ ഒരു സ്റ്റംപിങ്ങിനും മത്സരം സാക്ഷിയായി. ആക്ഷര്‍ പട്ടേലിനെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ലിയാം ലിവിങ്ങ്സ്റ്റണിനു ബോള്‍ മിസ്സായി. സമയം ഒട്ടും പാഴാക്കാതെ റിഷഭ് പന്ത് വിക്കറ്റ് ഇളക്കി. അപകടകാരിയായ ഇംഗ്ലണ്ട് താരത്തിനെ പവര്‍പ്ലേയില്‍ തന്നെ പുറത്താക്കാനായത് ഡല്‍ഹിക്ക് ആശ്വാസമായി.

ഐപിഎല്ലില്‍ 80 മത്സരങ്ങളില്‍ നിന്നായി 72 പുറത്താകലുകളില്‍ ഭാഗമായി. 56 ക്യാച്ച്, 16 സ്റ്റംപിങ്ങ് എന്നിവയാണ് റിഷഭ് പന്ത് നടത്തിയട്ടുള്ളത്. മത്സരത്തില്‍ ഷാരൂഖ് ഖാനെ പുറത്താക്കാനായി വിക്കറ്റിനു പിന്നില്‍ ക്യാച്ച് നേടിയതും റിഷഭ് പന്തായിരുന്നു. ഇന്നിംഗ്സിന്‍റെ അവസാന പന്തില്‍ ഒരു റണ്ണൗട്ടും റിഷഭ് പന്ത് നടത്തി.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

മത്സരത്തില്‍ റിവ്യൂ എടുക്കുന്നതിലും റിഷഭ് പന്ത് മികച്ചു നിന്നു. അവസാന ഓവറില്‍ എഡ്ജ് ആയി ബൗണ്ടറി കടക്കേണ്ട പന്ത് ഡൈവിലൂടെയണ് റിഷഭ് രക്ഷപ്പെടുത്തിയത്. വിക്കറ്റ് കീപ്പര്‍ റോളിലെ മികച്ച പ്രകടനത്താല്‍ ഇന്ത്യന്‍ ടീമിലെ കീപ്പര്‍ സ്ഥാനം ഉറപ്പിക്കുകയാണ് റിഷഭ്.

Scroll to Top