2022 ലെ മികച്ച ക്യാച്ചുമായി സൗത്താഫ്രിക്കന്‍ താരം. രണ്ടാം പന്തില്‍ ഇന്ത്യന്‍ ക്യാംപ് ഞെട്ടി.

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായിട്ടുള്ള അവസാനത്തിലേക്ക്. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ വമ്പൻ സ്കോർ ലക്ഷ്യം വെക്കുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയാണ് പൂജാര, രഹാനെ എന്നിവരെ സൗത്താഫ്രിക്കൻ ബൗളിംഗ് നിര തുടക്കത്തിൽ പുറത്താക്കിയത്. മോശം ഫോമിലുള്ള ഇരുവർക്കും തന്നെ ഒരിക്കൽ കൂടി തിളങ്ങാൻ സാധിച്ചില്ല.

പൂജാര 9 റൺസിൽ പുറത്തായപ്പോൾ രഹാനെ ഒരു റൺസ്‌ മാത്രമാണ് നേടിയത്.എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലി : റിഷാബ് പന്ത് സഖ്യമാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ്‌ സീനിയർ താരം പൂജാര പുറത്തായത്. സൗത്താഫ്രിക്ക പ്ലാൻ ചെയ്ത ലെഗ് സൈഡ് ട്രാപ്പിൽ പൂജാരക്ക്‌ വിക്കറ്റ് നഷ്ടമായി.

ഇടംകയ്യൻ പേസർ ജാൻസന്റെ ഒരു അതിവേഗ ഷോർട്ട് ബോളിൽ പൂജാര ലെഗ് സ്ലിപ്പിൽ ക്യാച്ച് നൽകിയാണ്‌ മടങ്ങിയത്. ബാറ്റ്‌സ്മാന്റെ വാരിയെല്ല് ലക്ഷ്യമാക്കിയുള്ള ബോളിൽ പൂജാരക്ക്‌ ഒന്നും ചെയ്യാൻ സാധിച്ചില്ല. പക്ഷേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചാണ് ലെഗ് സ്ലിപ്പിൽ നിന്നെ യുവ താരം കീഗൻ പിറ്റേഴ്സൻ തന്റെ കൈകളിൽ ഒതുക്കിയത്. ലെഗ് സ്ലിപ്പിൽ നിന്നും വലത്തേ വശത്തേക്ക്‌ ഫുൾ ലെങ്ത് ഡൈവ് നടത്തിയാണ് ക്യാച്ച് പിടിച്ചെടുത്തത്.

333129

വായുവിൽ നിന്നും അതിവേഗം വലത്തേ സൈഡിലേക്ക് ചാടി ക്യാച്ച് കീഗൻ പിറ്റേഴ്സൺ പിടിച്ചെടുത്തപ്പോൾ എല്ലാ താരങ്ങൾക്കും അത് വിശ്വസിക്കാൻ പോലും സാധിച്ചില്ല. ഈ പരമ്പരയിൽ മോശം ഫോമിലുള്ള പൂജാരക്ക്‌ പോലും ഞെട്ടലാണ് സമ്മാനിച്ചത്.ഒന്നാം ഇന്നിങ്സിൽ സൗത്താഫ്രിക്കൻ ടീമിന്റെ ടോപ് സ്കോററായ പിറ്റേഴ്സണിന്‍റെ പ്രകടനം എല്ലാവരിലും നിന്നും പ്രശംസ നേടി.

Previous articleവീണ്ടും നിരാശപ്പെടുത്തി പൂജാരയും രഹാനെയും : ട്രോളുമായി ആരാധകർ
Next articleവീണ്ടും കലിപ്പിൽ ജാൻസൻ :ഇത്തവണ റിഷാബ് പന്ത് സ്പെഷ്യൽ മറുപടി