വീണ്ടും കലിപ്പിൽ ജാൻസൻ :ഇത്തവണ റിഷാബ് പന്ത് സ്പെഷ്യൽ മറുപടി

കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റിൽ പോരാട്ടം കടുപ്പിച്ചു ഇരു ടീമുകളും മൂന്നാം ദിനം ഇന്ത്യൻ ബാറ്റിങ് നിര വമ്പൻ തകർച്ച നേരിട്ടെങ്കിലും പിന്നീട് ഒന്നിച്ച വിരാട് കോഹ്ലി : റിഷാബ് പന്ത് ജോഡി ഇന്ത്യൻ ബാറ്റിങ്ങിൽ ശേഷം രക്ഷാപ്രവർത്തനം നടത്തി.മൂന്നാം ദിനം തുടക്ക ഓവറുകളിൽ തന്നെ പൂജാര, രഹാനെ എന്നിവരെ നഷ്ടമായ ടീം ഇന്ത്യക്ക്‌ ആശ്വാസമായി മാറിയത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്‍റെ പ്രകടനമാണ്.

ആക്രമണ ശൈലിയിൽ കളിച്ച റിഷാബ് പന്ത് സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. വിരാട് കോഹ്ലിക്ക് ഒപ്പം അർദ്ധ സെഞ്ച്വറി പാർട്ണർഷിപ്പ് പടുത്തുയർത്തിയ റിഷാബ് പന്ത് തന്റെ കന്നി സെഞ്ച്വറി സൗത്താഫ്രിക്കൻ മണ്ണിൽ നേടിയ ശേഷമാണ് മടങ്ങിയത്.

വെറും 139 ബോളുകളിൽ നിന്നും 100 റൺസ്‌ അടിച്ചെടുത്ത റിഷാബ് പന്ത് ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ മനോഹരമായ ഒരു ടെസ്റ്റ്‌ സെഞ്ച്വറിക്കാണ് അവകാശിയായി മാറിയത്. എന്നാൽ ഇന്നത്തെ ഇന്ത്യൻ ഇന്നിംഗ്സിനിടയിൽ നടന്നതായ വളരെ നാടകീയ സംഭവം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം ഞെട്ടൽ സൃഷ്ടിച്ചു.

ഇന്ത്യൻ ഇന്നിങ്സിന്റെ ഓവറിലാണ് യുവ സൗത്താഫ്രിക്കൻ പേസർ മാർക്കോ ജാൻസൻ റിഷാബ് പന്തിന് നേരെ വളരെ പ്രകോപനപരമായ ഒരു പ്രവർത്തി കൂടി കാഴ്ചവെച്ചത്. മനോഹരമായ ഒരു ബോൾ റിഷാബ് പന്ത് ബൗളറായ മാർക്കോ ജാൻസന്റെ നേർക്ക് ഡിഫൻഡ് ചെയ്തെങ്കിലും പിന്നീട് പ്രകോപിതനായ യുവ പേസർ ബൗൾ നേരെ റിഷാബ് പന്തിന് നേരെ എറിയുകയായിരുന്നു.

ഈ ടെസ്റ്റ്‌ പരമ്പരയിൽ മുൻപും സമാനമായ പ്രവർത്തി കാണിച്ചിട്ടുള്ള ജാൻസണും ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയും തമ്മിൽ വാക് തർക്കത്തിളായിരുന്നു. ഈ സംഭവം അമ്പയർമാർ അടക്കം വളരെ അതിവേഗം ഇടപെട്ടാണ് കൂടുതൽ ശാന്തമാക്കിയത്.

അതേസമയം മാർക്കോ ജാൻസന്റെ ഈ ഒരു സർപ്രൈസ് ത്രോക്ക്‌ റിഷാബ് പന്ത് കൊടുത്ത മറുപടിയാണ് ശ്രദ്ധേയമായി മാറുന്നത്. മാർക്കോ ജാൻസന്റെ ഈ അപകടകരമായ ത്രോ തന്റെ ഷോട്ടിന്റെ ബാറ്റ് ഫ്ലോയിൽ തന്നെ നേരിട്ട റിഷാബ് പന്ത് താരങ്ങളിൽ അടകക്കം വളരെ ഏറെ ചിരിപടർത്തി.