വീണ്ടും നിരാശപ്പെടുത്തി പൂജാരയും രഹാനെയും : ട്രോളുമായി ആരാധകർ

20220105 150214

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായി മൂന്നാം ദിനം പുരോഗമിക്കുകയാണ്. രണ്ടാം ദിനം 2 വിക്കറ്റുകൾ നഷ്ടത്തിൽ 57 എന്നുള്ള സ്കോറിൽ ബാറ്റിങ് ആരംഭം കുറിച്ച ടീം ഇന്ത്യക്ക് തുടക്ക ഓവറിൽ തന്നെ നിർണായക രണ്ട് വിക്കറ്റുകൾ നഷ്ടമായി. പൂജാര മൂന്നാമത്തെ ദിനം നേരിട്ട് രണ്ടാം ബോളിൽ തന്നെ വിക്കറ്റ് നഷ്ടമാക്കിയപ്പോൾ ശേഷം എത്തിയ രഹാനെയും നിരാശനാക്കി.

മോശം ബാറ്റിങ് ഫോമിലുള്ള താരം നേരിട്ട 9 ബോളിൽ നിന്നും 1 റൺസ് മാത്രമാണ് നേടിയത്.പൂജാര 33 ബോളുകളിൽ നിന്നും 9 റൺസാണ് നേടിയത്. രണ്ട് സീനിയർ താരങ്ങളും ഒരിക്കൽ കൂടി ഈ ടെസ്റ്റ്‌ പരമ്പരയിൽ നിരാശരാക്കിയപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഹനുമാ വിഹാരി, ശ്രേയസ് അയ്യർ എന്നിവർ തുടർച്ചയായി അവസരം ലഭിക്കാതെ ഡ്രസിങ് റൂമിലിരിക്കുമ്പോഴാണ് വീണ്ടും വീണ്ടും ഇരുവർക്കും ഏറെ അവസരം ലഭിക്കുന്നതെന്നും ആരാധകർ തുറന്ന് പറയുന്നു.

ഈ ടെസ്റ്റ്‌ പരമ്പരയിൽ 6 ഇന്നിങ്സിൽ നിന്നും 124 റൺസ്‌ മാത്രമാണ് പൂജാരക്ക്‌ അടിച്ചെടുക്കാൻ സാധിച്ചത്. പലപ്പോഴും മൂന്നാം നമ്പറിൽ ഇന്ത്യൻ ടീമിന്റെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ പൂജാര ഈ ടെസ്റ്റ്‌ പരമ്പരയിൽ ആകെ കളിച്ചത് 294 പന്തുകൾ മാത്രമാണ്.പരമ്പരയിൽ ഒരൊറ്റ അർദ്ധ സെഞ്ച്വറി മാത്രമാണ് പൂജാര സമ്പാദ്യം. അവസാന 50ലേറെ ടെസ്റ്റ്‌ ഇന്നിങ്സുകളിൽ പൂജാരക്ക്‌ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. പൂജാര ഒരേ രീതിയിൽ തുടർച്ചയായി തന്റെ വിക്കറ്റുകൾ നഷ്ടമാക്കുന്നത് സുനിൽ ഗവാസ്ക്കർ അടക്കം ചൂണ്ടികാട്ടിയിരുന്നു

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

അതേസമയം ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും രഹാനെക്ക്‌ വിരമിക്കൽ എന്നാണ് ഇന്നത്തെ കൂടി മോശം പ്രകടനത്തിന് പിന്നാലെ ആരാധകരുടെ അഭിപ്രായം.ഈ ടെസ്റ്റ്‌ പരമ്പരയിൽ ആകെ 136 റൺസ്‌ അടിച്ച രഹാനെ ഓഫ് സ്റ്റമ്പിന് വെളിയിൽ തുടർച്ചയായി പുറത്താകുന്നതും എല്ലാ ആരാധകരും വിവരിക്കുന്നുണ്ട്. താരം കിവീസിന് എതിരായ അവസാന ടെസ്റ്റ്‌ മത്സരത്തിൽ കളിച്ചിരുന്നില്ല. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർക്ക് അവസരം നൽകാതെയാണ് രഹാനെക്ക്‌ ഈ ടെസ്റ്റ്‌ പരമ്പരയിൽ എല്ലാ മത്സരത്തിലും കളിച്ചത്.

Scroll to Top