ലോകകപ്പ് ടീമിൽ സഞ്ജു വേണ്ട. പകരക്കാരനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം.

sanju and rohit

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രതീക്ഷ വയ്ക്കുന്ന ടൂർണമെന്റ് തന്നെയാണ് 2023ലെ 50 ഓവർ ലോകകപ്പ്. ഇത്തവണ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് രോഹിത് ശർമയും കൂട്ടരും. ഈ സാഹചര്യത്തിൽ ഇന്ത്യൻ പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റർമാരെ ടീമിൽ അണിനിരത്തേണ്ടതുണ്ട്. സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങളാണ് ഇന്ത്യയുടെ ലിസ്റ്റിൽ പ്രധാനമായുള്ളത്. എന്നാൽ റിഷാഭ് പന്ത്, കെ എൽ രാഹുൽ തുടങ്ങിയവരുടെ പരിക്കുകൾ ലോകകപ്പിൽ ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇവർക്കൊക്കെയും പകരക്കാരായി യുവ താരങ്ങളെ ടീമിൽ എത്തിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആവശ്യം തന്നെയാണ്. ഇതിനായി തന്റെ നിർദ്ദേശങ്ങൾ മുൻപിലേക്ക് വെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

ഇന്ത്യ ലോകകപ്പിൽ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെ പരിഗണിക്കണം എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ കിഷന്റെ പ്രകടനം കണക്കിലെടുത്താണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം. 2023 ഐപിഎല്ലിൽ മികച്ച തുടക്കങ്ങൾ തന്നെയാണ് ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസ് നൽകിയിരിക്കുന്നത്. മാത്രമല്ല വിക്കറ്റിന് പിന്നിലും കിഷൻ നിറഞ്ഞാടുന്നത് സീസണിൽ കാണുകയുണ്ടായി. ഈ സാഹചര്യത്തിൽ കിഷനാണ് ഇന്ത്യയുടെ ടീമിൽ ഇടംപിടിക്കേണ്ടത് എന്ന് കൈഫ് പറയുന്നു.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
ishan six

“ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ വിക്കറ്റ് കീപ്പറായി ഞാൻ തിരഞ്ഞെടുക്കുന്നത് ഇഷാൻ കിഷനെയാണ്. അദ്ദേഹം ഒരു പ്രോപ്പർ വിക്കറ്റ് കീപ്പർ തന്നെയാണ്. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനങ്ങളാണ് കിഷൻ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. മാത്രമല്ല ബാറ്റിങ്ങിലും മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ കിഷന് സാധിക്കുന്നുണ്ട്.”- മുഹമ്മദ് കൈഫ് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയത് മുതൽ അത്ര മികച്ച ഫോമിലായിരുന്നില്ല കിഷൻ കളിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ കിഷൻ ഒരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട് എന്ന് പറയാതിരിക്കാനാവില്ല.

ഇത്തരത്തിൽ കിഷൻ തിരിച്ച് ടീമിലെത്തിയാൽ സാധ്യതകൾ നശിക്കുന്നത് സഞ്ജു സാംസന്റെ തന്നെയാവും. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ സാധിക്കാതെ വന്ന ബാറ്ററാണ് സഞ്ജു സാംസൺ. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിൽ 66 റൺസ് ശരാശരിയുള്ള സാംസനെ ഇന്ത്യ പരിഗണിക്കാനും സാധ്യതയുണ്ട്. എന്തായാലും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ഇതുവരെയും വ്യക്തമല്ല.

Scroll to Top