ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 20ാം ഓവറില്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങിയ മെറിഡെത്താണ് രാജസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മികച്ച ടച്ചിലുണ്ടായിരുന്ന രവി അശ്വിനെയാണ് ആദ്യ പന്തില്‍ പുറത്താക്കിയത്.
അതേ സമയം പതിയെ കളിച്ച് ഗിയര്‍ മാറ്റി അര്‍ദ്ധസെഞ്ചുറി നേടിയ ജോസ് ബട്ട്ലറാണ് രാജസ്ഥാന്‍റെ ടോപ്പ് സ്കോറര്‍. ദേവ്ദത്ത് പഠിക്കലിനെയും സഞ്ചു സാംസണിനെയും നഷ്ടപ്പെട്ടത്തോടെ രാജസ്ഥാന്‍ തുടക്കത്തിലേ സമര്‍ദ്ദത്തിലായി. സ്പിന്നര്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജോസ് ബട്ട്ലിനും – ഡാരില്‍ മിച്ചലും ബൗണ്ടറി നേടാന്‍ ബുദ്ധിമുട്ടി.
46 പന്തില്‍ 43 റണ്‍സായിരുന്നു 15ാം ഓവര്‍ അവസാനിക്കുമ്പോള്‍ ജോസ് ബട്ട്ലര്‍ നേടിയിരുന്നത്. സിക്സും അടിച്ചിരുന്നില്ലാ. എന്നാല്‍ ഡെത്ത് ഓവറില്‍ എറിയാന്‍ വന്ന ഹൃതിക്കിനെ തുടര്‍ച്ചയായ നാലു സിക്സുകള്‍ക്കാണ് ജോസ് ബട്ട്ലര്‍ പറത്തിയത്. അഞ്ചാം പന്തില്‍ ഡോട്ട് ആയി. അടുത്ത പന്തില്‍ മറ്റൊരു സിക്സ് ശ്രമത്തിനിടെ സൂര്യകുമാര്‍ യാദവ് ക്യാച്ച് നേടുകയായിരുന്നു.
52 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 67 റണ്‍സാണ് ജോസ് ബട്ട്ലര്‍ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ ഒരു സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ബട്ട്ലര്‍ സ്വന്തമാക്കി. സീസണില്‍ ഇനിയും മത്സരങ്ങള്‍ അവശേഷിക്കേ ഇംഗ്ലണ്ട് താരം 566 റണ്‍സ് നേടിയട്ടുണ്ട്
Most runs in an IPL season for RR
- 566 J Buttler (2022) *
- 560 A Rahane (2012)
- 548 J Buttler (2018)
- 543 S Watson (2013)
- 540 A Rahane (2015)