രോഹിത്തിന്‍റെ വക ബെര്‍ത്തഡേ ഗിഫ്റ്റ് ഇല്ലാ ; നിരാശയായി റിതിക

Rithika and Rohit Sharma

2022 ഐപിഎല്ലിലെ മോശം ഫോം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ജോസ് ബട്ട്ലറുടെ അര്‍ദ്ധസെഞ്ചുറിയില്‍ നിശ്ചിത 20 ഓവറില്‍ 158 റണ്‍സാണ് നേടിയത്. വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് മോശം തുടക്കമാണ് ലഭിച്ചത്.

സ്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. അശ്വിന്‍റെ പന്തില്‍ ഡാരില്‍ മിച്ചിലിന് ക്യാച്ച് നല്‍കിയാണ് മുംബൈ ക്യാപ്റ്റന്‍ മടങ്ങിയത്. 5 പന്തില്‍ 2 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഇന്ന് 35 വയസ്സ് പൂര്‍ത്തിയായ രോഹിത് ശര്‍മ്മക്ക് വലിയ ഇന്നിംഗ്സ് കളിക്കാനായില്ലാ.

മത്സരം കാണാന്‍ രോഹിത് ശര്‍മ്മയുടെ ഭാര്യ റിതികയും ഗ്യാലറിയില്‍ ഉണ്ടായിരുന്നു. രോഹിത് ശര്‍മ്മ ഔട്ടായപ്പോള്‍ നിരാശയായ മുഖം, ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. ഇത് തുടര്‍ച്ചയായ 17ാം മത്സരത്തിലാണ് രോഹിത് ശര്‍മ്മ 50 റണ്‍സ് നേടാത്തത്.

സീസണില്‍ ഇതിനോടകം തന്നെ പ്ലേയോഫ് പ്രതീക്ഷകള്‍ മുംബൈക്ക് അവസാനിച്ചു കഴിഞ്ഞു. ബാറ്റിംഗ് നിരയുടെയും, സാഹചര്യത്തിനൊത്ത തിളങ്ങാത്ത ബൗളിംഗ് നിരയുമാണ് മുംബൈയുടെ ദയനീയ സീസണിനു പിന്നില്‍.

See also  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.
Scroll to Top