ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ അസാധാരണ ഷോട്ടുകള്‍ കണ്ട് അമ്പരിന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ലീഡ്‌സിലാണ് നടക്കുന്നത്.
കീവിസ് പേസര്‍ നീല്‍ വാഗ്നറുടെ ഫുള്‍ ലെങ്ങ്ത് പന്ത് റിവേഴ്സ് സ്കൂപ്പ് അടിച്ച് ജോ റൂട്ട് സിക്സിനു പറത്തിയിരുന്നു. ക്ലാസിക്ക് ബാറ്ററായ ജോ റൂട്ടില്‍ നിന്നും ഇങ്ങനെ ഒരു ഷോട്ട് ആരും പ്രതീക്ഷിച്ചില്ലാ. ബൗള്‍ എറിഞ്ഞ നീല്‍ വാഗ്നര്‍ സൗഹൃദപരമായി പുഞ്ചിരിച്ചാണ് സ്ഥലം വിട്ടത്.
നാലാം ദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 183 ന് 2 എന്ന നിലയിലാണ്.ഇംഗ്ലണ്ടിനു വിജയത്തിലേക്ക് 113 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഒലി പോപ്പ് (81) ജോ റൂട്ട് (55) എന്നിവരുടെ അപരാജിത കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയത്തിന്‍റെ പടിക്കല്‍ എത്തിക്കുകയാണ്. മത്സരത്തില്‍ വിജയം നേടിയാല്‍ ഇംഗ്ലണ്ടിനു പരമ്പര വൈറ്റ് വാഷ് ചെയ്യാം
ബ്രെണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതോടെ വന്‍ മാറ്റങ്ങളാണ് ടീമിനു സംഭവിച്ചിരിക്കുന്നത്. ജോ റൂട്ടിന്‍റെ ഈ ഷോട്ടുകള്‍ അത് തെളിയിക്കുന്നത്. ആദ്യ പരമ്പര തന്നെ വിജയിക്കാനായി മക്കല്ലത്തിനും പുതിയ ക്യാപ്റ്റനായ ബെന്‍ സ്റ്റോക്ക്സിനും സാധിച്ചു