ഇന്ത്യന്‍ ബോളര്‍മാരെ അടിച്ചിട്ടു. അയര്‍ലണ്ട് താരത്തിനു സമ്മാനം നല്‍കി ഹാര്‍ദ്ദിക്ക് പാണ്ട്യ

20220627 164456 scaled

ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ഐറീഷ് ബാറ്റര്‍ ഹാരി ടെക്ടര്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 22 ന് 3 എന്ന നിലയില്‍ നിന്നും അയര്‍ലണ്ടിനെ മികച്ച സ്കോറിലേക്ക് ഹാരി ടെക്ടര്‍ നയിച്ചിരുന്നു. 33 പന്തില്‍ 6 ഫോറും 3 സിക്സുമായി 64 റണ്‍സാണ് താരം നേടിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് എത്തിയ ഹാര്‍ദ്ദിക്ക് പാണ്ട്യ, താന്‍ ഒരു ബാറ്റ് സമ്മാനം നല്‍കിയതായും വെളിപ്പെടുത്തി.

ടെക്ടറിൽ ആകൃഷ്ടനായെന്നും 22കാരന് തന്റെ ബാറ്റ് നൽകിയെന്നും പരമ്പരയിലെ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പിന്നീട് വെളിപ്പെടുത്തി, അവൻ (ഹാരി ടെക്ടർ) ചില മികച്ച ഷോട്ടുകൾ കളിച്ചു, അവന് 22 വയസ്സായിട്ടുള്ളു. ഞാൻ അവന്‍ ഒരു ബാറ്റ് നൽകിയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന് കുറച്ച് സിക്‌സറുകൾ കൂടി സ്കോർ ചെയ്യാം, അതുവഴി ഐപിഎൽ കരാറും ലഭിക്കാം,” ആദ്യ ടി20ക്ക് ശേഷം ഹാർദിക് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

20220627 164509

അയർലൻഡ് മാനേജ്‌മെന്റ് ടെക്ടറിനെ ശരിയായ രീതിയിൽ നയിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും നിങ്ങളുടെ കൈകളിൽ ഒരു പ്രത്യേക കഴിവുള്ള താരത്തെയായിരിക്കാം ലഭിച്ചേക്കുന്നതെന്നും പാണ്ഡ്യ പറഞ്ഞു. ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയാല്‍ ഐപിഎല്ലിൽ മാത്രമല്ല, ലോകത്തിലെ എല്ലാ ലീഗുകളിലും അവൻ കളിക്കാന്‍ പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഹാര്‍ദ്ദിക്ക് പറഞ്ഞു നിര്‍ത്തി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Harry tector

ആദ്യമായി നയിച്ച ടി20 യില്‍ തന്നെ വിജയിപ്പിക്കാന്‍ ഹാര്‍ദ്ദിക്കിനു കഴിഞ്ഞു. ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം തിളങ്ങി. ബോളിംഗില്‍ 1 വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ 12 ബോളില്‍ 24 റണ്‍ എടുക്കുകയും ചെയ്തു. രണ്ടാം ടി20 ജൂണ്‍ 28 നാണ്.

Scroll to Top