അദ്ദേഹം എൻ്റെ വിക്കറ്റ് കീപ്പീങ്ങ് നീക്കങ്ങളെല്ലാം നല്ലതാണെന്ന് പറഞ്ഞു. ധോണി തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് തുറന്നു പറഞ് ജിതേഷ് ശർമ.

Jithesh sharma vs csk scaled

ഐ പി എല്ലിൽ ഇത്തവണ ഒരുപാട് മികച്ച യുവ താരങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. അതിൽ ഒരാളാണ് പഞ്ചാബ് കിംഗ്സിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ. വളരെ മികച്ച തുടക്കമാണ് ഈ പുതുമുഖ താരത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. ധോണിയുടെ ക്യാച്ച് എടുത്താണ് താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ധോണിയുടെ ക്യാച്ച് എടുത്തപ്പോൾ താരം അപ്പീൽ ചെയ്തു.

എന്നാൽ മറ്റ് ആരും വിക്കറ്റിനായി അപ്പീൽ ചെയ്തില്ല. എന്നാൽ ജിതേഷ് ശർമ തൻ്റെ അപ്പീലിൽ ഉറച്ചുനിൽക്കുകയും ധോണിയെ ഔട്ട് ആക്കുകയും ചെയ്തു. മത്സരശേഷം ജിജോ ശർമ ധോണിയുമായി സംസാരിച്ചെന്നും, ഇപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകൾ പുറത്തു പറഞ്ഞിരിക്കുകയാണ് താരം.

jiteshsharma post 2022 04 05 13 58 3

“മത്സരശേഷം ഞാൻ ധോണിയുമായി സംസാരിച്ചു. അദ്ദേഹം എൻ്റെ ഗ്ലൗ വർക്കും, ലെഗ് മൂവ്മെൻ്റും നല്ലതാണെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ദിവസവും മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു.”- ജിതേഷ് ശർമ പറഞ്ഞു.

jiteshsharma post 2022 04 05 13 58

അതേസമയം, താൻ ഈ ടീമിൽ വളരെയധികം സന്തോഷവാനാണെന്നും, ടീമിനു വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും ഇക്കൊല്ലം പഞ്ചാബിനു വേണ്ടി കപ്പ് എടുക്കുന്നതാണ് ലക്ഷ്യം എന്നും താരം കൂട്ടിചേർത്തു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
jiteshsharma post 2022 04 05 13 58 1
Scroll to Top