പരിക്കിൽ നിന്നും മോചിതനായി ക്രിക്കറ്റ് കളത്തിലേക്ക് തകർപ്പൻ തിരിച്ചു നടത്തി ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ബോർഡർ ഗവാസ്കർ ട്രോഫിക്ക് വേണ്ടി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഇത് ആശ്വാസകരമായ വാർത്തയാണ്.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വിക്കറ്റുകൾ ഒന്നും സ്വന്തമാക്കുവാൻ ജഡേജക്ക് സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാമത്തെ ഇന്നിങ്സിൽ തമിഴ്നാടിന്റെ 7 വിക്കറ്റുകൾ ആണ് 17.1 ഓവറിൽ 53 റൺസ് മാത്രം വിട്ടുകൊടുത്ത് ജഡേജ നേടിയത്. ജഡേജ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ രണ്ടാം ഇന്നിങ്സിൽ വെറും 133 റൺസ് നേടാനാണ് തമിഴ്നാടിന് സാധിച്ചുള്ളൂ.
കഴിഞ്ഞവർഷം ഏഷ്യാകപ്പിൽ ഇടയിലാണ് ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്കേറ്റത്. അതിനു ശേഷം നടന്ന ഐസിസി ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യൻ പരമ്പരകളും താരത്തിന് നഷ്ടമായിരുന്നു. കളിക്കളത്തിൽ നിന്നും വിട്ടുനിന്ന പരിക്ക് ഭേദമായ താരത്തെ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരെ കളിക്കുന്നതിന് മുൻപ് തൻ്റെ ശാരീരിക ക്ഷമത തെളിയിക്കുന്നതിന് വേണ്ടിയാണ് ജഡേജ രഞ്ജി ട്രോഫിയിൽ കളിച്ചത്. ഇന്ന് താരം തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യയുടെ ഇലവനിൽ ഇനി ജഡേജക്ക് സ്ഥാനം ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജഡേജയുടെ അഭാവത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അക്ഷർ പട്ടേലിൻ്റെ സ്ഥാനം തെറിക്കുമോ എന്ന കാര്യത്തിലും ആരാധകർ കാത്തിരിക്കുകയാണ്.