സൗദി സൂപ്പര്‍ കപ്പില്‍ നിന്നും അല്‍ നാസറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്ത്.

ezgif 2 3bfce6190d

സൗദി സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ അല്‍ ഇത്തിഹാദിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്ത്. കിങ്ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇത്തിഹാദിന്‍റെ വിജയം. അല്‍ നാസറിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുഴുവന്‍ സമയം കളിച്ചെങ്കിലും വിജയിപ്പിക്കാനായില്ലാ.

327680134 509531814412493 3295067062785106745 n

ആദ്യ പകുതിയില്‍ രണ്ട് ഗോളിന്‍റെ ലീഡാണ് ഇത്തിഹാദ് നേടിയത്. 15ാം മിനിറ്റില്‍ റൊമാരിനോയും 43ാം മിനിറ്റില്‍ ഹംദല്ലയുമാണ് സ്കോര്‍ ചെയ്തത്‌. രണ്ടാം പകുതിയില്‍ ടലിസ്കയിലൂടേ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് ഗോളുകള്‍ നേടാന്‍ അല്‍ നാസറിനായില്ലാ.

മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ഇത്തിഹാദ് മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.വിജയത്തോടെ ഇത്തിഹാദ് ഫൈനലിലേക്ക് മുന്നേറി.

Scroll to Top