പൃഥി ഷാക്ക് അവസരം ലഭിക്കുമോ ? ഹര്‍ദ്ദിക്ക് പാണ്ട്യക്ക് പറയാനുള്ളത്.

Surya kumar yadav and prithvi Shaw

ന്യൂസിലന്‍റിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ പൃഥ്വി ഷാ തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. ഏകദിനത്തില്‍ ശുഭ്മാൻ ഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ റാഞ്ചിയിൽ നടക്കുന്ന ആദ്യ ടി20യിൽ ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറങ്ങുമെന്നും പ്രസ് കോണ്‍ഫറെന്‍സില്‍ ഹര്‍ദ്ദിക്ക് പറഞ്ഞു.

കുറച്ചുകാലമായി ടീം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ശുഭ്മാൻ ഗിൽ നടത്തുന്നത്. തന്റെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ടീമില്‍ സ്ഥിര താരമായി മാറിയിരിക്കുകയാണ്. അതിനാല്‍ ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഷാക്ക് പുറത്തിരിക്കേണ്ടി വരും. 2021 ജൂലൈക്ക് ശേഷം താരം ഇതുവരെ കളിച്ചട്ടില്ലാ

Prithvi Shaw 1

ജനുവരി 27 ന് റാഞ്ചിയിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. പരമ്പര നേടിയ ശേഷം ഇന്ത്യ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാൽ മാത്രമേ ഷായ്ക്ക് അവസരം ലഭിക്കൂ എന്നാണ് സൂചന.

India’s T20I squad against New Zealand: Hardik Pandya (Captain), Suryakumar Yadav (vice-captain), Ishan Kishan (wk), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Jitesh Sharma (wk), Washington Sundar, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik, Shivam Mavi, Prithvi Shaw, Mukesh Kumar.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top