WTC Final : 46 റണ്‍സകലെ ജഡേജയെ കാത്തിരിക്കുന്നത് ഇതിഹാസ താരങ്ങള്‍.

0
1

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിവാക്കാനാവത്ത നിലയിലേക്ക് വളര്‍ന്ന താരമാണ് രവീന്ദ്ര ജഡേജ. ലെഫ്റ്റാം സ്പിന്നറായും, ലോവര്‍ ഓഡറില്‍ ബാറ്റ് ചെയ്യാനും ഫീല്‍ഡിങ്ങില്‍ ഉണര്‍ന്ന് നില്‍ക്കുന്ന രവീന്ദ്ര ജഡേജ ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാണ്.

കരിയറിലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ടെസ്റ്റ് ബാറ്റിംഗ് ശരാശരി 36 ആണ്. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ അത് 55 ലേക്ക് ഉയര്‍ന്നു. രവിചന്ദ്ര അശ്വിനോടൊപ്പം ബോളിംഗ് വിസ്മയം തീര്‍ക്കുന്ന ജഡേജ, ടീമിലെ ഒഴിവാക്കാനാവത്ത താരമാണ്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വരുവാനിരിക്കെ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Jadeja Test 1

2019 ലോകകപ്പ് സെമിഫൈനലിന്‍റെ കണക്കു തീര്‍ക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അന്ന് സെമിഫൈനലില്‍ രവീന്ദ്ര ജഡേജ അര്‍ദ്ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലാ. ജൂണ്‍ 18 ന് ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രവീന്ദ്ര ജഡേജയെ ഒരു റെക്കോഡ് കാത്തിരിക്കുന്നുണ്ട്.

51 ടെസ്റ്റ് കളിച്ച രവീന്ദ്ര ജഡേജ 1954 റണ്‍സും 220 റണ്‍സുമാണ് നേടിയട്ടുള്ളത്. ഫൈനല്‍ മത്സരത്തില്‍ 46 റണ്‍സ് കൂടി നേടിയാല്‍ ജഡേജക്ക് 2000 റണ്‍സ് തികയ്ക്കാം. അങ്ങനെയായാല്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാകും ജഡേജ. അനില്‍ കുംബ്ലെ, കപ്പില്‍ ദേവ്, ഹര്‍ഭജന്‍ സിങ്ങ്, അശ്വിന്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

ഈ നേട്ടം സ്വന്തമാക്കുന്ന വേഗമേറിയ നാലാമത്തെ താരമാവുകയും ചെയ്യും. ഇയാന്‍ ബോതം (42), ഇമ്രാന്‍ ഖാന്‍, കപ്പില്‍ ദേവ് (50), അശ്വിന്‍ (51) എന്നിവര്‍ക്ക് പിന്നിലായി ജഡേജക്ക് എത്താം.

LEAVE A REPLY

Please enter your comment!
Please enter your name here