ഇതിഹാസം പടിയിറങ്ങുന്നു. സെര്‍ജിയോ റാമോസ് ക്ലബ് വിടും

ഈ മാസം കരാര്‍ അവസാനിക്കുന്ന ഡിഫന്‍റര്‍ സെര്‍ജിയോ റാമോസ് സ്പാനീഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടും. നീണ്ട 16 വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. റയല്‍ മാഡ്രിഡിന്‍റെ നീണ്ട കാലം ക്യാപ്റ്റനായ സെര്‍ജിയോ റാമോസിന് യാത്രയപ്പ് ഒരുക്കിയട്ടുണ്ട്.

സെര്‍ജിയോ റാമോസിന് ഒരു വര്‍ഷത്തെ കരാര്‍ മുന്നോട്ട് വച്ചെങ്കിലും, കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കരാര്‍ വേണം എന്നായിരുന്നു റാമോസിന്‍റെ ആവശ്യം. എന്നാല്‍ റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്‍റ് ഇതിനു തയ്യാറായിരുന്നില്ലാ.

സെര്‍ജിയോ റാമോസിന്‍റെ അടുത്ത ക്ലബ് ഏതെന്ന് വ്യക്തമല്ലാ. മാഞ്ചസ്റ്റര്‍ സിറ്റി, സെവ്വിയ, പിഎസ്ജി എന്നിവരാണ് 35 കാരനായ സെര്‍ജിയോ റാമോസിനെ നോട്ടമിട്ടിരിക്കുന്നത്. 2005 ല്‍ സെവ്വിയയില്‍ നിന്നാണ് സെര്‍ജിയോ റാമോസിനെ 27 മില്യന്‍ യൂറോക്ക് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.

റയല്‍ മാഡ്രിഡിനായി 671 മത്സരങ്ങള്‍ കളിച്ച സെര്‍ജിയോ റാമോസ് 101 ഗോളും നേടി. 16 വര്‍ഷത്തെ കരിയറില്‍ 5 ലാലീഗ, 4 ചാംപ്യന്‍സ് ലീഗ്, 4 ക്ലബ് ലോകകപ്പ്, 3 യൂറോപ്യന്‍ കപ്പ്, 2 കോപ്പാ ഡെല്‍റേ, 4 സ്പാനീഷ് സൂപ്പര്‍ കപ്പ് എന്നിവ സ്വന്തമാക്കി. പരിക്ക് കാരണം കഴിഞ്ഞ സീസണ്‍ 21 മത്സരങ്ങള്‍ മാത്രമാണ് സെര്‍ജിയോ റാമോസ് കളിച്ചത്.