ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ ഭംഗിയായി അവസാനിച്ച സന്തോഷത്തിലാണ് ക്രിക്കറ്റ് ലോകം. എല്ലാ നാടകീയതകൾക്കും ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം നാലാം ഐപിൽ കിരീടം സ്വന്തമാക്കിയപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളും കയ്യടികൾ കൂടി നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അധികൃതർക്ക് തന്നെയാണ്. നേരത്തെ ഐപിൽ ഒന്നാം ഘട്ടത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മാറിയതും ഐപിൽ നിർത്തിവെച്ചതും ബിസിസിഐക്ക് എതിരെ ആക്ഷേപം ഉയരുവാനുള്ള കാരണമായി മാറിയിരുന്നു. എന്നാൽ യൂഎഇയിലേക്ക് അവശേഷിച്ച കളികൾ എത്തിച്ച ബിസിസിഐ പ്രസിഡന്റും ടീമും ടൂർണമെന്റ് മികവോടെ നടത്തി. വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഈ സീസൺ ഐപിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ ശേഷം കാര്യങ്ങള്‍ വിശദമാക്കുകയാണ് സൗരവ് ഗാംഗുലി. ഐപിഎല്ലിലെ നടത്തിപ്പിൽ കൂടി ലഭിച്ച വലിയ എക്സ്പീരിയൻസ് ലോകകപ്പ് സംഘാടനത്തിൽ വളരെ ഏറെ സഹായിക്കുമെന്നും ദാദ വിശദമാക്കി
എന്നാൽ വരാനിരിക്കുന്ന ലോകകപ്പിൽ ടീം ഇന്ത്യയുടെ ലോകകപ്പ് ജയത്തിനായി താനടക്കം എല്ലാവരും കാത്തിരിക്കുന്നു എന്നും പറഞ്ഞ സൗരവ് ഗാഗുലി ടി :20 ലോകകപ്പ് കിരീടം നേടുക അത്രത്തോളം എളുപ്പമല്ല എന്നും വ്യക്തമാക്കി.”ഇന്ത്യ ലോകകപ്പ് കിരീടം ഇത്തവണ നേടണം എന്നാണ് എല്ലാവർക്കുമുള്ള പ്രധാന ആഗ്രഹം. എന്നാൽ അത് അനായാസം ലഭിക്കില്ല. പ്രവചനാതീതമാണ് വരുന്ന ടി :20 ലോകകപ്പ്. ആർക്കും ഈ കിരീടം നേടാം.വിരാട് കോഹ്ലിക്ക് കീഴില്‍ ആദ്യ ഐസിസി കിരീടമാണ് നമ്മൾ എല്ലാം ലക്ഷ്യമിടുന്നത്. കാര്യങ്ങൾ സിമ്പിൾ എന്ന് വിചാരിച്ചാൽ ഇന്ത്യക്ക് ആ നേട്ടത്തിൽ എത്താൻ കഴിയില്ല..എല്ലാ ടീമുകളും കടന്നുപോകുന്ന വെല്ലുവിളികൾ ടീം ഇന്ത്യക്കും നേരിടേണ്ടി വരും “സൗരവ് ഗാഗുലി ചൂണ്ടികാട്ടി.
“എന്റെ അഭിപ്രായത്തിൽ ഒരിക്കലും ടീം ഇന്ത്യക്ക് എളുപ്പത്തിൽ ചാംപ്യന്മാരാവാന്‍ കഴിയില്ല. ടി :20 ടൂര്‍ണമെന്റിലേക്ക് നാം ചെല്ലുമ്പോള്‍ തന്നെ ഈ ടി :20 ലോകകപ്പ് നേടാമെന്ന് വിചാരിക്കരുത്. എല്ലാവരും എല്ലാ കാര്യത്തിലും സാവധാനം കൂടി കാണിക്കാൻ തയ്യാറാവണം. ഇന്ത്യൻ ടീം അതിനുള്ള പക്വത കാണിക്കണം. ഒപ്പം അനേകം പ്രതിഭകൾ ഇന്ത്യൻ സ്‌ക്വാഡിൽ ഉള്ളത് നാം മറക്കരുത്. ബാറ്റിങ്, ബൗളിംഗ് അടക്കം സമസ്ത മേഖലയിലും ഏറെ തിളങ്ങാനായി ഈ ടീമിന് സാധിക്കും “മുൻ നായകൻ നിരീക്ഷിച്ചു