ദ്രാവിഡ്‌ അല്ലേ കോച്ച് :വീണ്ടും പരസ്യം നൽകി ബിസിസിഐ

images 2021 10 16T100826.025

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സമൂലമായ ചില മാറ്റങ്ങൾക്ക് കൂടി അരങ്ങണുരുകയാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിനെ ഏറെ ആവേശത്തോടെ കാണുന്ന ഇന്ത്യൻ ടീമും ആരാധകർക്കും വമ്പൻ സസ്പെൻസ് സമ്മാനിച്ചാണ് ഇന്ത്യൻ ടി :20 നായകസ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്ലിയുടെ പിന്മാറ്റം.ലോകകപ്പിന് ശേഷം ടി :20 ക്യാപ്റ്റൻസി റോൾ ഒഴിയുകയാണെന്നുള്ള കോഹ്ലിയുടെ വാക്കുകൾക്ക് പുറമേ നിലവിലെ ഹെഡ് കോച്ച് രവി ശാസ്ത്രിയും ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുകയാണ്. രവി ശാസ്ത്രിക്ക് പകരക്കാരനായി ആരാകും എത്തുകയെന്നുള്ള ചർച്ചകൾ വളരെ ഏറെ സജീവമായിരിക്കെയാണ് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിനെ ഏറെ വൈകാതെ പരിശീലകനായി ബിസിസിഐ നിയമിക്കുമെന്നുള്ള വാർത്തകൾ പുറത്തുവന്നത്. ദ്രാവിഡ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തുന്ന സാഹചര്യം ആരാധകരും കയ്യടികൾ നൽകിയാണ് സ്വീകരിക്കുന്നത്. ദ്രാവിഡിന്‍റെ വരവ് ഇന്ത്യൻ ടീമിനെ വേറെ തലത്തിൽ എത്തിക്കുമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായം

എന്നാൽ ബിസിസിഐ ഉന്നതർ ചിലർ പറഞ്ഞ വാക്കുകൾ പ്രകാരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം ഹെഡ് കോച്ചായി എത്താനുള്ള സമ്മതം മൂളിയെങ്കിൽ പോലും വീണ്ടും ഇക്കാര്യത്തിൽ മറ്റൊരു ട്വിസ്റ്റ്‌ സമ്മാനിക്കുകയാണ് ഇപ്പോഴത്തെ ബിസിസിഐ പരസ്യം.ദ്രാവിഡ്‌ പുതിയ കോച്ചായി എത്തുമെന്നുള്ള വാർത്തകൾ സജീവമാണെങ്കിലും പുതിയ ഇന്ത്യൻ ടീം കോച്ചിനായുള്ള അപേക്ഷകൾ കൂടി ക്ഷണിക്കുകയാണിപ്പോൾ ബിസിസിഐ. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ചില സുപ്രധാന പോസ്റ്റുകളിലേക്കുള്ള എല്ലാ അപേക്ഷകളും ക്ഷണിച്ചത്. ഇത് പ്രകാരം ഹെഡ് കോച്ച്, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവക്കും ഒപ്പം നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി പ്രസിഡന്റ്‌ എന്നിങ്ങനെ റോളുകളിലും വ്യത്യസ്ത അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. ഇതുപ്രകാരം അപേക്ഷകൾ നോക്കിയാകും അന്തിമ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ ദ്രാവിഡ്‌ ആ സ്ഥാനം ഒഴിഞ്ഞാണ് ഇന്ത്യൻ ടീം ഹെഡ് കോച്ചായി എത്തുകയെന്ന് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം ഈ വിഷയത്തിൽ ബിസിസിഐയുടെ പ്രസിഡന്റ് സൗരവ് ഗാഗുലിയുമായി അദ്ദേഹം ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ട്. എന്നാൽ ഇന്നലത്തെ ഈ പുത്തൻ വാർത്താകുറിപ്പ് പ്രകാരം ഹെഡ് കോച്ച് സ്ഥാനത്തേക്ക് ഒക്ടോബർ 26 വരെയും മറ്റുള്ള സ്ഥാനങ്ങളിൽ അടുത്ത മാസം മൂന്ന് വരെയും അപേക്ഷിക്കാം

Scroll to Top