ധോണി വരുന്നതിൽ സന്തോഷം :ദ്രാവിഡ്‌ വരുന്നത് അറിയില്ലെന്ന് കോഹ്ലി

PicsArt 10 13 07.33.33 scaled

ഐപിൽ ആവേശം അവസാനിച്ചതോടെ ക്രിക്കറ്റ്‌ പ്രേമികൾ ആകാംക്ഷയോടെ നോക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലേക്കാണ്‌. അത്യന്തം നാടകീയത നിറഞ്ഞ ഐപിഎല്ലിൽ എല്ലാ ക്രിക്കറ്റ്‌ ആരാധകരും കിരീടം നേടുമെന്ന് വിശ്വസിച്ച ടീമാണ് ബാംഗ്ലൂർ എങ്കിലും കോഹ്ലിക്കും സംഘത്തിനും ഇത്തവണ കിരീട നേട്ടത്തിലേക്ക് എത്തുവാനും കഴിഞ്ഞില്ല. എന്നാൽ വരാനിരിക്കുന്ന ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റൻസി ഒഴിയുമെന്ന് പ്രഖ്യാപിച്ച കോഹ്ലി ലോകകപ്പിന് മുന്നോടിയായി തന്റെ പ്ലാനുകളും അഭിപ്രായങ്ങളും വിശദമാക്കുകയാണ്.ഇന്നലെ ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് ഒപ്പം മാധ്യമ പ്രവർത്തകരെ കണ്ട നായകൻ കോഹ്ലി ഇതവണ കിരീടത്തിലേക്ക് എത്താനായി കഴിയുമെന്നുള്ള ആത്മവിശ്വാസവും തുറന്ന് പറഞ്ഞു.

ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീമിനും ഒപ്പം മുൻ താരവും ഇതിഹാസ നായകനുമായ ധോണി മെന്റർ റോളിൽ എത്തുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞ വിരാട് കോഹ്ലി അദേഹത്തിന്റെ സാന്നിധ്യം ഇന്ത്യൻ സ്‌ക്വാഡിന് തന്നെ വളരെ ഊർജമാണെന്നും വിശദമാക്കി.” ധോണി ടീമിനോപ്പം പുത്തൻ റോളിൽ എത്തുമ്പോൾ അത് പുതിയ ഊർജം സമ്മാനിക്കും. അദ്ദേഹം ഏതൊരു റോൾ നിർവഹിക്കാനും ടീമിനോപ്പം ചേരുന്നത് സന്തോഷമാണ് പകരുന്നത്.മുൻപ് ടീം നായകനായിരുന്ന കാലയളവിലുമെല്ലാം മഹേന്ദ്ര സിംഗ് ധോണി ഞങ്ങളുടെ മെന്റർ കൂടിയായിരുന്നു. കൂടാതെ ടീമിന്റെ മികവ് നിലനിർത്താനും ഒപ്പം ടീമിന്റെ മനോവീര്യം ഉയർത്താനും ധോണിയുടെ വരവ് ഏറെ സഹായകമാകും.ധോണിയും ഞങ്ങൾക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ” വിരാട് കോഹ്ലി വാചാലനായി

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

എന്നാൽ രാഹുൽ ദ്രാവിഡ്‌ വരുന്ന ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലകനായി എത്തുമെന്നുള്ള കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ വിരാട് കോഹ്ലി ഇക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും വിശദമാക്കി. “എന്താണ് ഇക്കാര്യത്തിൽ ചർച്ചകൾ എന്നത് എനിക്ക് അറിയില്ല.എനിക്ക് ഈ തീരുമാനത്തെ കുറിച്ച് ഒരു ഐഡിയയും ഇല്ല എന്താണ് നടക്കുന്നതെന്നും ഒപ്പം എന്താണ് ആലോചനകൾ എന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ല “കോഹ്ലി അഭിപ്രായം വ്യക്തമാക്കി

Scroll to Top