കുറ്റക്കാരൻ രഹാനെ മാത്രമല്ല :താരത്തെ പിന്തുണച്ച് ഇതിഹാസ താരം രംഗത്ത്

ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്മാരായ രഹാനെയുടെയും പൂജാരയുടെയും ഏറെ മോശം ബാറ്റിങ് ഫോം മാത്രമാണ്. ആദ്യ ടെസ്റ്റിൽ നിരാശ മാത്രം സമ്മാനിച്ച ഇവർ ഇരുവരും രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിലും ഏറെ കുറഞ്ഞ സ്കോറിൽ വിക്കറ്റ് നഷ്ടമാക്കി. പൂജാര ആദ്യ ടെസ്റ്റിലെ പോലെ ജിമ്മി അൻഡേഴ്സന്റെ മനോഹരമായ പന്തിൽ പുറത്തായപ്പോൾ രഹാനെക്കും അധികം നേരം പിടിച്ചുനിൽക്കുവാൻ കഴിഞ്ഞില്ല. ലോർഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ പൂജാര ഒൻപത് റൺസ് പുറത്തായപ്പോൾ രഹാനെ ഒരു റൺസിൽ തന്റെ വിക്കറ്റ് നഷ്ടമാക്കി. ഇരുവരുടെയും മോശമായ ബാറ്റിങ് ഫോമിനോപ്പം പുറത്താകുന്ന രീതിയുമാണ് ആരാധകരെ എല്ലാം ഏറെ നിരാശരാക്കുന്നത്.ഇരുവരെയും അടുത്ത ടെസ്റ്റിനുള്ള ടീമിൽ നിന്നും ഒഴിവാക്കണം എന്നുള്ള വിമർശനം ശക്തമാണെങ്കിലും ഇരുവരും സീനിയർ താരങ്ങളാണ് എന്നും തെറ്റുകൾ തിരുത്തുവാൻ ഇരുവർക്കും അവസരം നൽകണമെന്നുമാണ് ടീം മാനേജ്മെന്റ് ആഗ്രഹം എന്നാണ് സൂചന

എന്നാൽ ഇന്ത്യൻ ഉപനായകൻ പതിവ് ശൈലിയിലാണ് വിക്കറ്റ് നഷ്ടമാക്കുന്നത് എന്ന് വിശദമാക്കുകയാണ് പല ക്രിക്കറ്റ്‌ ആരാധകരും.താരത്തിന്റെ ഫുട് വർക്കിൽ അടക്കം ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. അതേസമയം താരത്തിന് പിന്തുണയും ഒപ്പം ഇന്ത്യൻ ബാറ്റിങ് കോച്ചിനെ അടക്കം രൂക്ഷമായി വിമർശിച്ചുംതന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഒരേ പിഴവാണ് അജിഖ്യ രഹാനെ ഇപ്പോൾ മിക്ക ടെസ്റ്റ് മത്സരത്തിലും ആവർത്തിക്കുന്നതെങ്കിൽ അതിനുള്ള കാരണം രഹാനെ മാത്രമല്ല എന്നാണ് ഗവാസ്ക്കരിന്റെ അഭിപ്രായം. മറ്റുള്ള ബാറ്റ്‌സ്മാന്മാർക്ക്‌ മികവിലേക്ക് എത്തുവാൻ കഴിയാത്ത സമയത്ത് എല്ലാം രഹാനെയാണ് ഇന്ത്യൻ ടീമിന് മികച്ച ടോട്ടൽ നൽകുന്നത് എന്നും സുനിൽ ഗവാസ്ക്കർ വിശദീകരിക്കുന്നു.

“രഹാനെക്ക്‌ ഇനിയും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം നൽകണമെന്നാണ് എന്റെ അഭിപ്രായം. പക്ഷേ ഒരേ ഒരു കാരണത്താലാണ് അയാൾ ഇപ്പോൾ പുറത്താകുന്നത് എങ്കിൽ അതിനുള്ള കാരണം അയാൾ മാത്രമല്ല.ടെക്‌നിക്ക് കാര്യങ്ങൾ വിശദീകരിക്കാൻ അയാൾക്ക്‌ ഒപ്പം അനവധി സപ്പോർട്ട് സ്റ്റാഫും ഒപ്പം ബാറ്റിങ് കോച്ചും ഉണ്ടല്ലോ. ഇതെല്ലാം അവരുടെ കൂടി പ്രശ്നമാണ്. രഹാനയെ ടീമിൽ നിന്നും പുറത്താക്കണം എന്നുള്ള ചിലരുടെ ആഗ്രഹം മറ്റുള്ള ചില ഉദ്ദേശം അനുസരിച്ചാണ്. ഇക്കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രഹാനെയാണ് ഇന്ത്യൻ ടീമിൽ ടോപ് സ്കോററായത് എന്നത് ആരും മറക്കരുത് “ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി

Previous articleകോഹ്ലിക്ക് ഇനി വിശ്രമിക്കാം :ഈ റെക്കോർഡ് ബുംറക്ക്‌ സ്വന്തം
Next articleമോശം പ്രവർത്തിയുമായി ഇംഗ്ലണ്ട് ആരാധകർ :കട്ട കലിപ്പിൽ കോഹ്ലി