മോശം പ്രവർത്തിയുമായി ഇംഗ്ലണ്ട് ആരാധകർ :കട്ട കലിപ്പിൽ കോഹ്ലി

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് വളരെ അധികം ആവേശത്തോടെയാണ് പുരോഗമിക്കുന്നത് മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് ആദ്യ സെക്ഷൻ സമ്മാനിച്ചത്. ഇന്ത്യൻ ടീമിലെ ബൗളർമാർ മനോഹരമായി പന്തെറിഞ്ഞെങ്കിലും ഏറെ ശ്രദ്ധയോടെ ബാറ്റിങ് തുടർന്ന റൂട്ടും ഒപ്പം ബെയർസ്റ്റോയും നാലാം വിക്കറ്റ് പാർട്ണർഷിപ്പിൽ ഇന്ത്യക്ക് വൻ ഭീക്ഷണി സൃഷ്ട്ടിക്കുകയാണ്. അതേസമയം മൂന്നാം ദിനം വളരെ നാടകീയമായ ചില സംഭവം കൂടി അരങ്ങേറിയത് ക്രിക്കറ്റ്‌ ആരാധകർ അടക്കം ഞെട്ടുവാൻ കാരണമായി മാറി.

മൂന്നാം ദിനവും തിങ്ങിനിറഞ്ഞ കാണികൾ മുൻപിലാണ് കളി നടന്നത് . ഒരു വിക്കറ്റ് പോലും മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർ വീഴ്ത്തുവാൻ കഴിയാതെ വന്നതോടെ നായകൻ വിരാട് കോഹ്ലിയും വളരെ ഏറെ നിരാശയിലായിരുന്നു. എന്നാൽ ഇതിന് എല്ലാം ഇടക്ക് സംഭവിച്ച ഒരു മോശം പ്രവർത്തി നായകൻ കോഹ്ലിക്ക് വളരെ അധികം ദേഷ്യം സമ്മാനിച്ചത് നമുക്ക് കാണുവാൻ സാധിക്കും.ബൗണ്ടറി ലൈൻ അരികിൽ നിന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ലോകേഷ് രാഹുലിനെതിരെ ആണ് കാണികളിൽ ചിലർ മോശമായ പ്രവർത്തി കാനിച്ചത്.

ബൗണ്ടറി ലൈനരികിൽ നിന്ന ലോകേഷ് രാഹുലിന് നേരെ കാണികളിൽ ചിലർ ബീയര്‍ കോര്‍ക്കുകള്‍ എറിഞ്ഞതാണ് ഇപ്പോൾ വിവാദമായി മാറുന്നത്. താരം ഇതിനെതിരെ പ്രതികരിക്കുന്നതുമെല്ലാം മത്സരത്തിനിടയിൽ തന്നെ കാണുവാൻ സാധിക്കും.എന്നാൽ രാഹുലിന് നേരെ കാണികൾ പല ബീയര്‍ കോര്‍ക്കുകള്‍ എറിഞ്ഞത് ശ്രദ്ധയിൽപ്പെട്ട സ്ലിപ്ലിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്ലി കാണിച്ച മറുപടിയാണ് ആരാധകർ എല്ലാം ഏറ്റെടുക്കുന്നത് തിരികെ ആ ബിയർ കോര്‍ക്കുകള്‍ എല്ലാം കാണികൾക്ക് നേരെ എറിയുവാനാണ് കോഹ്ലി പക്ഷേ ആംഗ്യം കാണിച്ചത്. നായകൻ കോഹ്ലി മുമ്പും കാണികളുമായി തന്റെ ക്രിക്കറ്റ്‌ കരിയറിൽ തർക്കിച്ചിട്ടുണ്ട്