കോഹ്ലിക്ക് ഇനി വിശ്രമിക്കാം :ഈ റെക്കോർഡ് ബുംറക്ക്‌ സ്വന്തം

InShot 20210804 182258096 scaled

വളരെ അധികം ആവേശകരമായ ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ രണ്ടാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകൾക്കും ഒപ്പത്തിനൊപ്പം ആധിപത്യം. ഒന്നാം ദിനം മനോഹര ബൗളിംഗ് പ്രകടനത്താൽ ഇന്ത്യൻ ടീം കളിയിൽ മുൻ‌തൂക്കം നേടി എങ്കിലും രണ്ടാം ദിനം ഗംഭീര ബൗളിംഗ് പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ 364 റൺസിൽ ഒതുക്കി. രണ്ടാം ദിനം കളി അവസാനപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ട് ടീം എത്തികഴിഞ്ഞു. നേരത്തെ ഇന്ത്യൻ ടീമിനെ തകർത്തത് ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തിയ അൻഡേഴ്സന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ്. തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തിയൊന്നാം 5 വിക്കറ്റ് നേട്ടമാണ് അൻഡേഴ്സൺ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം.

എന്നാൽ ഇതിനകം അനേകം അപൂർവ്വ റെക്കോർഡുകൾ പിറന്ന ലോർഡ്‌സ് ടെസ്റ്റിൽ മറ്റൊരു നാണക്കേടിന്റെ നേട്ടം കൂടി സ്വന്തമാക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം താരത്തിന് കഴിഞ്ഞു. മത്സരത്തിൽ റൺസ് ഒന്നും നേടുവാൻ കഴിയാതെ വിക്കറ്റ് നഷ്ടമാക്കിയ പേസർ ബുംറ ഈ വർഷം ഏറ്റവും അധികം തവണ ഡക്കിൽ പുറത്തായ താരമായി മാറി.5 തവണ താരം ഈ വർഷം ഇതിനകം തന്നെ മൂന്ന് ഫോർമാറ്റിലുമായി ഡക്കിൽ പുറത്തായി കഴിഞ്ഞു. കഴിഞ്ഞ ടെസ്റ്റിൽ നിർണായക 28 റൺസ് അടിച്ചെടുത്ത ജസ്‌പ്രീത് ബുംറ പക്ഷേ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിൽ പുറത്തായി

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

അതേസമയം ഈ നാണക്കേടിന്റെ നേട്ടം ബുംറ മറികടന്നതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. ഈ വർഷം നാല് തവണ ഡക്കിൽ പുറത്തായി കോഹ്ലി ഈ പട്ടികയിൽ ഒന്നാമനായിരുന്നു ഇതുവരെ. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിലാണ് നായകൻ കോഹ്ലി സീനിയർ പേസർ അൻഡേഴ്സൺ പന്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായത്. ഒന്നാം ടെസ്റ്റിൽ 9 വിക്കറ്റ് വീഴ്ത്തുവാൻ ബുംറക്ക്‌ കഴിഞ്ഞു

Scroll to Top