അവന്റെ ബാറ്റിംഗ് ഒരു പ്രശ്നമാണ് : സൂചന നൽകി ആകാശ് ചോപ്ര

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയും തൂത്തുവാരി രോഹിത്തും ടീമും അപൂർവ്വമായ നേട്ടവും കൂടി സ്വന്തമാക്കി.6 വർഷത്തെ ഇടവേളക്ക് ശേഷം ഐസിസി ടി :20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വെസ്റ്റ് ഇൻഡീസിന് എതിരെ ആദ്യമായിട്ടാണ് ഒരു ടി :20 പരമ്പര വൈറ്റ് വാഷ് ചെയ്യുന്നത്. എന്നാൽ ടി :20 പരമ്പര ജയത്തിനിടയിലും ഇന്ത്യൻ ക്യാമ്പിൽ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നത് ഓപ്പണർ ഇഷാൻ കിഷൻ മോശം ബാറ്റിങ് ഫോം തന്നെയാണ്. വിൻഡീസ് എതിരെ പരമ്പരയിൽ മൂന്ന് കളികളിലും ഓപ്പണർ റോളിൽ കളിച്ച ഇഷാൻ കിഷൻ തന്റെ പതിവ് ശൈലിയിൽ അറ്റാക്കിങ് നിന്നും വ്യത്യസ്തമായി സ്ട്രൈക്ക് റേറ്റ് പോലും ഉയർത്താൻ കഴിയാതെയാണ് ബാറ്റ് വീശിയത്. പലപ്പോഴും പവർപ്ലേയിൽ അടക്കം ബൗണ്ടറികൾ നേടാനാകാതെ താരം വിഷമിക്കുന്നത് നമുക്ക് കാണാൻ കഴിയും.ഇപ്പോൾ ഇക്കാര്യം പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.

തന്റെ അന്താരാഷ്ട്ര ടി :20 അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയോടെ ചരിത്രം സൃഷ്ടിച്ച ഇഷാൻ കിഷൻ ഈ ടി :20 പരമ്പരയിൽ 90ൽ താഴെ സ്ട്രൈക്ക് റേറ്റിലാണ് റൺസ്‌ അടിച്ചെടുത്തത്. ഈ പ്രശ്നങ്ങൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വരാനിരിക്കുന്ന ലോകകപ്പിൽ വളരെ തലവേദനയെന്നാണ് ആകാശ് ചോപ്ര നിരീക്ഷണം.

“ഇഷാൻ കിഷൻ കുറച്ച് റൺസ്‌ നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹം വളരെ സ്ലോയായിട്ടാണ് സ്കോർ ചെയ്തത്. അദ്ദേഹം സ്വയം ധാരാളം സമ്മർദ്ദം ബാറ്റിങ്ങിൽ സൃഷ്ടിക്കുകയാണ് എന്തുകൊണ്ട് ഇഷാൻ കിഷന് നമ്മൾ എല്ലാം പ്രതീക്ഷിക്കുന്നത് പോലെ അറ്റാക്കിങ് ശൈലിയിൽ കളിക്കാൻ കഴിയുന്നില്ല എന്നതും പ്രധാനം. ഒപ്പം ഇത് ഒരു പ്രശ്നമാണ് “ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം മൂന്നാം ടി :20യിൽ കളിക്കാൻ അവസരം ലഭിച്ച ഋതുരാജ് ഗെയ്ക്ഗ്വാദ് കുറിച്ചും ആകാശ് ചോപ്ര അഭിപ്രായം വ്യക്തമാക്കി. “ഗെയ്ക്ഗ്വാദ് ഈ അവസരം വളരെ സമർഥമായി ഉപയോഗിക്കുമെന്ന് നമ്മൾ എല്ലാം തന്നെ വിചാരിച്ചു. പക്ഷേ അദ്ദേഹം പുറത്തായത് ഒരു മോശം ഷോട്ടിലാണ്. ശ്രേയസിനും ഒരു മികച്ച തുടക്കം ലഭിച്ചു. ഇന്ത്യൻ ടീമിൽ കുറച്ച് സ്ഥാനങ്ങൾക്കായി വലിയ പോരാട്ടം നടക്കുകയാണ് “ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായം തുറന്ന് പറഞ്ഞു.

Previous articleഅവൻ വേൾഡ് ക്ലാസ്സ്‌ ബാറ്റ്‌സ്മാൻ :കണ്ടുപഠിക്കണമെന്ന് പൊള്ളാർഡ്
Next articleഅവന്റെ ഫിറ്റ്നസ് ഒരു ഗുരുതര പ്രശ്നമാണ് : സൂചന നൽകി ആകാശ് ചോപ്ര