ഇർഫാൻ പത്താൻ്റെ കരിയർ അവസാനിപ്പിച്ചത് ധോണിയാണെന്ന് ആരാധകൻ; ആരാധകരുടെ ഹൃദയം കവരുന്ന മറുപടി നൽകി ഇർഫാൻ പത്താൻ.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും പേസ് ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഇർഫാൻ പത്താൻ. ഇന്ത്യൻ ടീമിലെ എക്കാലത്തെയും ഏറ്റവും മികച്ച ഇടം കയ്യൻ ഓൾറൗണ്ടർ തന്നെയാണ് ഇർഫാൻ പത്താൻ എന്ന് സംശയമില്ലാതെ തന്നെ പറയാം. ഇന്ത്യൻ ടീം മറികടന്ന പല നാഴിക കല്ലുകളിലും മുഖ്യ ഭാഗമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2007 പ്രഥമ 20-20 ലോകകപ്പ് ധോണിയുടെ കീഴിൽ ഇന്ത്യ ഉയർത്തുമ്പോൾ ടീമിൽ ഇർഫാൻ പത്താൻ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമിലെ സൂപ്പർ താരപദവിയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഇർഫാൻ പത്താൻ.

ബാറ്റിങ്ങിലൂടെയും ബൗളിങ്ങിലൂടെയും ഇന്ത്യക്ക് മറക്കാൻ കഴിയാത്ത ഒരുപാട് സംഭാവനകൾക്ക് നൽകിയ താരം അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത് വെറും 29മ്മത്തെ വയസ്സിലാണ്. തന്റെ അവസാന മത്സരത്തിൽ ശ്രീലങ്കക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പട്ടം കരസ്ഥമാക്കുകയും ചെയ്ത താരത്തിന് പിന്നീട് നീല ജഴ്സി അണിയാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ല.

ഇർഫാൻ പത്താന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമായതിന് മുഖ്യ കാരണം അന്നത്തെ നായകൻ ധോണിയാണെന്ന് അന്നും ഇന്നും ഉയർന്നു കേൾക്കുന്ന വിമർശനമാണ്. ഐപിഎല്ലിൽ തൻ്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സിലെ താരങ്ങളെയാണ് ഇന്ത്യൻ ടീമിലേക്ക് ധോണി പരിഗണിക്കുന്നത് എന്നും ബാക്കിയുള്ളവരെ ഒഴിവാക്കുകയാണെന്നുമ്മുള്ള തരത്തിലുള്ള വിമർശനങ്ങൾ ആയിരുന്നു അന്ന് ഉയർന്നിരുന്നത്.

images 33 1

ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഒരു ആരാധകൻ ചെയ്ത ട്വീറ്റും അതിന് ഇർഫാൻ പത്താൻ നൽകിയ മറുപടിയുമായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഇർഫാൻ പത്താൻ്റെ കരിയർ 29മമത്തെ വയസ്സിൽ അവസാനിക്കാൻ കാരണം ധോണി ആണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്.”ഈ ലീഗുകളിൽ ഇർഫാൻ പത്താനെ കാണുമ്പോഴെല്ലാം ഞാൻ എം.എസിനെയും അവന്റെ മാനേജ്മെന്റിനെയും കൂടുതൽ ശപിക്കുന്നു… എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, വെറും 29 വയസ്സിൽ അവൻ അവസാന വൈറ്റ് ബോൾ ഗെയിം കളിച്ചു… മികച്ച നമ്പർ സെവൻ ബാറ്ററാണ് അദ്ദേഹം, അദ്ദേഹത്തെ ടീമിലെത്തിക്കാൻ എല്ലാ ടീമും മരിക്കും. എന്നാൽ ഇന്ത്യ ജഡ്ഡുവിനെ(രവീന്ദ്ര ജഡേജ), ബിന്നി (സ്റ്റുവർട്ട് ബിന്നി) എന്നിവരെ കളിപ്പിക്കാനുള്ള തിരക്കിലായിരുന്നു.”-ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്.

IMG 20220928 WA0001 1

എന്നാൽ ഈ ട്വീറ്റിന് മറുപടിയായി ഇർഫാൻ പത്താൻ തന്നെ രംഗത്ത് എത്തുകയും, അദ്ദേഹം നൽകിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.”ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല, നിങ്ങളുടെ സ്നേഹത്തിന് നന്ദി”ഇതായിരുന്നു ഇർഫാൻ പത്താൻ തൻ്റെ ആരാധകന് നൽകിയ മറുപടി. നിലവിൽ 37 വയസ്സുകാരനായ പത്താൻ ലജൻസ് ക്രിക്കറ്റ് ലീഗിൽ കളിക്കുകയാണ്. ഇന്നത്തെ കാലത്ത് 30 വയസ്സ് പിന്നിട്ട കളിക്കാർക്ക് ലഭിക്കുന്ന ബാക്കപ്പ് കാണുമ്പോൾ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തെപ്പോലെ ഒരു ഇതിഹാസത്തെ ടീമിൽ നിന്നും ഒഴിവാക്കിയത് നെറികേട് ആണെന്നാണ് ആരാധകർ പറയുന്നത്.

Previous articleഒന്നാം റാങ്കിലേക്കടുത്ത് സൂര്യകുമാര്‍ യാദവ്. ബാബര്‍ വീണു
Next articleദീപക് ചഹാറിനെ വിശ്വസിക്കാൻ പറ്റില്ല, ചഹാറിന് പകരം അവനെ ആയിരുന്നു ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്”- വസീം ജാഫർ