ദീപക് ചഹാറിനെ വിശ്വസിക്കാൻ പറ്റില്ല, ചഹാറിന് പകരം അവനെ ആയിരുന്നു ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്”- വസീം ജാഫർ

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് മുന്നൊരുക്കത്തിൻ്റെ ഭാഗമായി നടത്തിയ ഓസ്ട്രേലിയൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യ ഇന്ന് രണ്ടാം പരീക്ഷണത്തിനായി സൗത്ത് ആഫ്രിക്കക്കെതിരെ ഇറങ്ങുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ- സൗത്ത് ആഫ്രിക്ക 3 മത്സരങ്ങൾ അടങ്ങുന്ന 20-20 പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. അടുത്തമാസം 16ന് ഓസ്ട്രേലിയയിൽ വച്ച് 20-20 ലോകകപ്പ് തുടങ്ങാനിരിക്കെ ഇരു ടീമുകൾക്കും പരമ്പര നിർണായകമാണ്.

ലോകകപ്പിനുള്ള പ്ലയിങ് ഇലവനെ തിരഞ്ഞെടുക്കാനുള്ള പരമ്പര കൂടിയാണ് ഇത്, മാത്രമല്ല ഇന്ത്യൻ ടീമില്‍ അഴിച്ചുപണികളുടെ ആവശ്യവും ഉണ്ട്. ഏഷ്യാകപ്പ് മുതൽ ഇന്ത്യൻ ടീമിന് തലവേദന സൃഷ്ടിക്കുന്നത് ഡെത്ത് ഓവറുകളിലെ ബൗളർമാരുടെ പ്രകടനമാണ്. അവസാന ഓവറുകളിലെ റൺ ഒഴുക്ക് തടയാൻ സാധിക്കാത്തത് ഏറ്റവും വലിയ പ്രശ്നമാണ്. ഇപ്പോഴിതാ സൗത്ത് ആഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റം നിർദേശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.

images 35 1

“‘അര്‍ഷദീപ് സിങ്ങിനെയാണ് ഞാന്‍ പ്ലേയിങ് 11 പരിഗണിക്കുക. കാരണം ഇന്ത്യയെ സംബന്ധിച്ച് ഡെത്ത് ഓവര്‍ ബൗളിങ് പ്രശ്‌നമാണ്. അര്‍ഷദീപ് ഉണ്ടെങ്കില്‍ ഹര്‍ഷല്‍ പട്ടേലിന് മുകളിലുള്ള സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയും.
അതുകൊണ്ടാണ് ദീപക് ചഹാറിന് മുകളില്‍ അര്‍ഷദീപ് വേണമെന്ന് പറയുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ടീമിന്റെ ബാലന്‍സിനെ ബാധിക്കും. പ്രധാനമായും ആറാം ബൗളര്‍ ആരെന്നതാണ് ചോദ്യം. വിരാട് കോലി, ദീപക് ഹൂഡ എന്നിവര്‍ മാത്രമാണ് പകരക്കാര്‍. ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ല.

images 36 1

എന്നാല്‍ ഹൂഡക്ക് പരിക്കേറ്റതിനാല്‍ പരമ്പര നഷ്ടമായിരിക്കുകയാണ്.ആറ് ബൗളര്‍മാരും അഞ്ച് ബാറ്റ്‌സ്മാന്‍മാരുമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ നേരിടാനാവില്ല.അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്ക് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മികച്ച ഒരുപാട് താരങ്ങളുണ്ട്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഏറെയും. അതുകൊണ്ട് തന്നെ അവര്‍ക്കെതിരേ പരമ്പര നേടുക എളുപ്പമല്ല. ഇന്ത്യ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ കാഴ്ചവെക്കേണ്ടതായി വരു.”-ജാഫര്‍ പറഞ്ഞു.