സൂര്യ കുമാർ യാദവിനെ താരതമ്യം ചെയ്യേണ്ടത് എ.ബി.ഡിയുമായിട്ടല്ല, അവനെ താരതമ്യം ചെയ്യേണ്ടത് ആ കളിക്കാരനുമായാണ്; ഇർഫാൻ പത്താൻ

images 2023 01 06T171603.820

ട്വൻ്റി ട്വൻ്റി ക്രിക്കറ്റിലെ ഇന്ത്യയുടെ മിസ്റ്റര്‍ 360 ആണ് സൂര്യ കുമാർ യാദവ്. സമകാലീന ക്രിക്കറ്റിൽ താരത്തെ മിസ്റ്റർ 360 ആക്കുന്നത് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെ പോലെ ഗ്രൗണ്ടിന്റെ മൂലയിലേക്കും മുക്കിലേക്കും ഷോട്ടുകൾ തീർക്കാനുള്ള കഴിവാണ്. പലപ്പോഴും താരത്തെ എബിഡിയുമായി താരതമ്യം ചെയ്യാറുള്ളത് ഷോട്ടുകളുടെ വൈവിധ്യം കൊണ്ടാണ്. സാക്ഷാൽ ഡിവില്യേഴ്സ് തന്നെ തന്റെ ശൈലിയോട് അടുത്തു നിൽക്കുന്ന കളിക്കാരൻ ആണ് സൂര്യ എന്ന് പറഞ്ഞിരുന്നു.



ഇന്ത്യൻ ടീമിലെ തന്റെ റോൾ ഒരിക്കൽക്കൂടി ഭംഗിയാക്കുന്ന ഇന്നിംഗ്സ് ആയിരുന്നു ഇന്നലെ ശ്രീലങ്കക്കെതിരെ താരം കാഴ്ചവെച്ചത്. അർദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ വലിയ പരാജയം ചെറുതാക്കുന്നതിൽ താരം വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ തോൽവിക്ക് വലിയ കാരണമായത് അവസാന ഓവറിൽ താരം പുറത്തായത് ആയിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഡിവില്ലിയേഴ്സുമായി സൂര്യ കുമാർ യാദവിനെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞ വാക്കുകളാണ്.

images 2023 01 06T171615.174

“സൂര്യകുമാർ യാദവിനെയും എ ബി ഡിവില്ലിയേഴ്സിനേയും താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം എനിക്ക് തോന്നുന്നത് സൂര്യയെക്കാൾ കരുത്ത് ഡിവില്ലിയേഴ്സിന് ഉണ്ടെന്നാണ്. തുടർച്ചയായി ലോങ് ഓഫിനും കവറിനും മുകളിലൂടെ ഷോട്ടുകൾ കളിക്കുന്ന കാര്യത്തിൽ സൂര്യയെക്കാൾ മുന്നിലാണ് ഡിവില്ലിയേഴ്സ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ലത് ഇംഗ്ലണ്ട് താരം ബട്ലറുമായി സൂര്യകുമാർ യാദവിനെ താരതമ്യം ചെയ്യുന്നതാണ്. സൂര്യ എന്തുകൊണ്ടും ബട്ലറെക്കാൾ മുമ്പിലാണ്. കരുത്തുറ്റ ഷോട്ടുകൾ ബട്ലർ കളിക്കുമെങ്കിലും വൈവിധ്യമാർന്ന ഷോട്ടുകൾക്ക് മുമ്പിൽ സൂര്യ തന്നെയാണ്. സൂര്യക്ക് മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ഷോട്ടുകളാണ് മിഡ് വിക്കറ്റിന് മുകളിലൂടെയും കട്ടും കവറും.

Read Also -  ഹർദിക് പാണ്ഡ്യ ഗോൾഡൻ ഡക്ക്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്റെ അവസ്ഥ. വിമർശനവുമായി ആരാധകർ.
images 2023 01 06T171608.952

സൂര്യയുടെ ഏറ്റവും വലിയ പ്രത്യേകത രണ്ട് തരത്തിലുള്ള സ്വീപ്പ് ഷോട്ടുകൾ കളിക്കാൻ സാധിക്കുന്നതാണ്. ഒരുപോലെ വിക്കറ്റിന് മുന്നിലേക്കും പുറകിലേക്കും സ്വീപ്പ് ഷോട്ടുകൾ കളിക്കാൻ സൂര്യക്ക് സാധിക്കും. കരുത്ത് ബട്ട്ലറെക്കാൾ കുറവാണെങ്കിലും വൈവിധ്യത്തിൽ മുന്നിലാണ് സൂര്യ. ഇന്ത്യക്ക് ഇതുവരെയും മധ്യനിരയിൽ ഇത്തരം ഷോട്ടുകൾ കളിക്കുന്ന താരം ഉണ്ടായിട്ടില്ല. ഇനി സൂര്യയെപ്പോലെ ഒരു കളിക്കാരനെ കിട്ടുമെന്നും തോന്നുന്നില്ല. നാലാം നമ്പറിൽ ബാറ്റിംഗ് ഓർഡറിൽ അവൻ ഇറങ്ങുന്നത് തന്നെയാണ് നല്ലത്. സ്പിന്നർമാർക്ക് മേൽ ഇതുവഴി ആധിപത്യം ഉയർത്താൻ അവന് കഴിയും. ആദ്യ മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങിയ അവനെ അനുയോജ്യമായ പൊസിഷൻ നാലാം നമ്പറാണ്. അതുകൊണ്ടുതന്നെ ഗ്രീസിൽ എത്തിയ ഉടനെ സ്പിന്നർമാർക്ക് മേൽ ആധിപത്യം ഉയർത്താനും വലിയ ഷോട്ടുകൾ കളിക്കാനും അവന് സാധിക്കും.”- മുൻ ഇന്ത്യൻ താരം പറഞ്ഞു.

Scroll to Top