വിയര്‍പ്പ് തുന്നിയിട്ട കുപ്പായം. ലോകകപ്പ് ടീമില്‍ എത്തിയതിനു പിന്നാലെ ആദ്യ പ്രതികരണം.

441016742 18351408088098507 2578837511195186078 n 1

2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. 2015 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ചു 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ലോകകപ്പ് കളിക്കാന്‍ എത്തുന്നത്.

അര്‍ഹതക്കുള്ള അംഗീകാരമാണ് സഞ്ചുവിന് സെലക്ടര്‍മാര്‍ നല്‍കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലാണ് സഞ്ചു സാംസണ്‍. ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സഞ്ചു 9 മത്സരങ്ങളില്‍ നിന്നായി 385 റണ്‍സ് നേടിയട്ടുണ്ട്.

ഇപ്പോഴിതാ തന്‍റെ ലോകകപ്പ് സെലക്ഷന് പിന്നാലെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സഞ്ചു സാംസണ്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്‍റെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്നാണ് സഞ്ചു, താന്‍ ഇന്ത്യന്‍ ജേഴ്സിയിട്ട് നില്‍ക്കുന്ന ചിത്രത്തിനു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. തന്റെ ഇത്രയും നാളത്തെ പ്രയത്‌നത്തെയാണ് സഞ്ജു ഇതിലൂടെ സൂചിപ്പിചിരിക്കുന്നത്

Read Also -  നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.
Scroll to Top