ദീർഘനാൾ ഹർദിക്കിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വലിയ പ്രശ്നമുണ്ടെന്ന് ഇർഫാൻ പത്താൻ

ഇന്ത്യൻ ക്രിക്കറ്റിന് കഴിഞ്ഞ വർഷം വളരെ മോശപ്പെട്ട അവസ്ഥ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ വർഷം വലിയ ഒരു പൊളിച്ചഴുത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഉദ്ദേശിക്കുന്നത്. ഏകദിന ലോകകപ്പ് ഈ വർഷം ഉള്ളതിനാൽ ഇന്ത്യക്ക് ശക്തമായ ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.20- ട്വൻ്റിയിൽ ഈ വർഷം ഇന്ത്യ ഹർദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത്. ഏകദിന ലോകകപ്പിൽ ഇന്ത്യയെ നയിക്കുക രോഹിത് ശർമ തന്നെ ആയിരിക്കും. വൈസ് ക്യാപ്റ്റനായി രാഹുലിന് പകരം ഹർദിക് ആയിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഇന്ത്യ ഹർദിക്കിനെ പരിമിത ഓവർ ക്രിക്കറ്റിൽ നീണ്ടകാല നായകനാക്കാൻ ആണ് തീരുമാനിക്കുന്നത് എന്നാണ് റിപ്പോർട്ട്. സമീപകാലത്തെ താരത്തിന്റെ മികച്ച പ്രകടനമാണ് എല്ലാവരുടെയും വിശ്വാസം. എന്നാൽ ഇപ്പോൾ ഇതാ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസ് ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ദീർഘകാല നായകനാക്കുന്നതിൽ പ്രശ്നമുണ്ടെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. പത്താൻ പറയുന്നത് താരത്തിൻ്റെ ഫിറ്റ്നസ് ആണ് പ്രശ്നം എന്നാണ്.

images 2023 01 02T121524.616

“ഹർദിക്കിന്റെ നായക സ്ഥാനത്തെ കുറിച്ച് എല്ലാവരും പറയുമ്പോൾ അവന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ എല്ലാം ശ്രദ്ധ നേടുന്നതാണ്. എന്നാൽ ഇന്ത്യ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ദീർഘനാൾ അവനെ ക്യാപ്റ്റൻ ആക്കിയാൽ അവന്റെ ഫിറ്റ്നസ്സിൽ ഇന്ത്യ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ താരമെന്ന നിലയിൽ അവൻ മുന്നോട്ടുപോകുമ്പോൾ ഒരുപാട് പ്രയാസപ്പെടുത്തും.”- അദ്ദേഹം പറഞ്ഞു.

പരിക്ക് കാരണം ക്രിക്കറ്റിൽ നിന്നും ഒരുപാട് ഇടവേളയെടുത്ത താരമാണ് ഹർദിക്ക്. ഇന്ത്യൻ ടീമിൽ നിന്നും താരത്തിന്റെ പരിക്ക് കാരണം ഹർദിക്കിനെ ഒഴിവാക്കിയിരുന്നു. തുടർന്ന് ഐപിഎല്ലിലൂടെയാണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. മികച്ച പ്രകടനത്തോടൊപ്പം തൻ്റെ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിൽ എത്തിക്കാനും താരത്തിന് സാധിച്ചു.

images 2023 01 02T121530.048

ഏകദിന ലോകകപ്പ് ഈ വർഷം വരാനിരിക്കെ നിർണായ റോളാണ് ഇന്ത്യൻ ടീമിൽ ഹർദിക്കിന് ഉള്ളത്. അതിനിടയിൽ ഐപിഎല്ലും വരുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളും താരം കളിച്ചാൽ പരിക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ബി.സി.സി.ഐയുടെ പദ്ധതി എന്ത് വിലകൊടുത്തും ഏകദിന ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുക എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ താരങ്ങളുടെ വിശ്രമം സംബന്ധിച്ച് ഐപിഎൽ ടീമുകളോട് അടക്കം സംസാരിക്കാൻ ഒരുങ്ങുകയാണ് ബി.സി.സി. ഐ. രോഹിത് ശർമ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാൻ സാധ്യത ഉള്ളതിനാൽ ഇന്ത്യയെ നയിക്കാൻ നറുക്ക് വീഴുക ഹർദിക് പാണ്ഡ്യക്ക് ആയിരിക്കും. താരത്തിന്റെ പഴയ പുറം വേദനയാണ് വീണ്ടും അലട്ടുമോ എന്ന ആശങ്ക ഉള്ളത്. പുറം വേദനയെ തുടർന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Previous articleഏഷ്യ കപ്പിലെ പരാജയത്തിന് കണക്കുവീട്ടാൻ ഇന്ത്യക്ക് സാധിക്കുമോ? ആദ്യ ട്വൻ്റി-ട്വൻ്റിയിലെ സാധ്യത ഇലവൻ ഇങ്ങനെ..
Next articleവിവാദം ഒടുങ്ങാത്ത ബിഗ് ബാഷിലെ ക്യാച്ച്; പന്ത് ബൗണ്ടറി ലൈൻ കടന്നിട്ടും ഔട്ട് നൽകിയത് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു