കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്ലിന്‍റെ ബാക്കി മത്സരങ്ങള്‍ യുഏയില്‍ നടത്തുമെന്ന് സൂചന. 4 നോക്കൗട്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ ബാക്കി 31 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മെയ്യ് 29 ന് ബിസിസിഐയുടെ സ്പെഷ്യല്‍ ജെനറല്‍ മീറ്റിങ്ങിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആഗസ്റ്റ് 4 നാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റും മൂന്നാം ടെസ്റ്റും തമ്മില്‍ 9 ദിവസത്തെ ഗ്യാപാണുള്ളത്. അത് 4 ദിവസമായി കുറച്ചാല്‍ 5 അധിക ദിവസം കൂടി ബിസിസിഐക്ക് ലഭിക്കും. 41 ദിവസത്തെ പര്യടനം കുറച്ചാല്‍ യുഏയിലേക്ക് നേരത്തെ പോകാന്‍ ഇത് സഹായിക്കും.
എന്നാല്‍ യുഎഈയില്‍ ഐപിഎല്‍ നടത്തിയാലും വിദേശ താരങ്ങളുടെ ലഭ്യതയാണ് സംശയം. ഒക്ടോബര്‍ 18 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ഒരുങ്ങുന്നതിനു വേണ്ടി താരങ്ങള്‍ വിട്ടു നിന്നേക്കും.
കോവിഡ് അതിരുക്ഷമായാല്‍ ലോകകപ്പ് യുഏയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ജൂണ്‍ 2 ന് ആരംഭിക്കുന്ന ഐസിസി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. ലോകകപ്പ് യുഏയിലേക്ക് മാറ്റിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഐപിഎല്ലിന്‍റെ ബയോബബിളില്‍ നിന്നും ദേശിയ ടീമിനൊപ്പം ചേരാന്‍ താരങ്ങള്‍ക്ക് സാധിക്കും.