വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരവും ജയിച്ചാണ് ഇന്ത്യൻ ടീം ഏകദിന പരമ്പര ഉറപ്പിക്കുന്നത്. സീനിയർ പേസർമാരുടെ അഭാവത്തിൽ പോലും പ്രസീദ് കൃഷ്ണ അടക്കമുള്ള ബൗളർമാർ മാസ്മരിക മികവാണ് ടീം ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മൂന്നാം ഏകദിനവും ജയിച്ച് ഇക്കഴിഞ്ഞ സൗത്താഫ്രിക്കൻ പര്യടനത്തിലെ ക്ഷീണം മാറ്റാനാണ് രോഹിത്ത് ശർമ്മയും സംഘവും ആഗ്രഹിക്കുന്നതെന്നത് വ്യക്തം. അതേസമയം രണ്ടാമത്തെ ഏകദിന മത്സരത്തിൽ ഓപ്പണർ റോളിൽ റിഷാബ് പന്താണ് നായകനായ രോഹിത് ശർമ്മക്കൊപ്പം എത്തിയത്.
ചില മാറ്റങ്ങളുടെ ഭാഗമാണ് ഈ ഒരു തീരുമാനമെന്ന് മത്സരശേഷം പറഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്നാം ഏകദിനത്തിൽ കോവിഡിൽ നിന്നും മുക്തനായ ധവാൻ എത്തുമെന്നും പറഞ്ഞിരുന്നു.അതേസമയം ഇന്ത്യൻ മിഡിൽ ഓർഡർ പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നതിൽ വലിയ ആശങ്കകൾ കൂടി വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌ക്കർ.
രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ഓർഡറിൽ വലിയ അത്ഭുതം പ്രകടിപ്പിച്ച സുനിൽ ഗവാസ്ക്കർ ഒരു താരത്തെ ഇന്ത്യൻ ടീം ഇപ്പോൾ വളരെ അധികം മിസ്സ് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. “റിഷാബ് പന്ത് ഓപ്പണിങ് ബാറ്റ്‌സ്മാനായി എത്തിയത് എന്നെ ഏറെ ഞെട്ടിച്ചു.അദ്ദേഹത്തിന്‍റെ ബാറ്റിങ് പൊസിഷൻ അതല്ല.എന്റെ ഉറച്ച വിശ്വാസം റിഷാബ് പന്ത് ആറ്, ഏഴ് ബാറ്റിങ് പൊസിഷനിൽ കളിക്കേണ്ട ഒരു താരമാണ്.കൂടാതെ രോഹിത്തിനും ഒപ്പം ഓപ്പണിങ്ങിലേക്ക് എത്തേണ്ടത് രാഹുലാണ്. രാഹുൽ നിലവിൽ കളിക്കുന്ന നാലാമത്തെ നമ്പറിൽ സൂര്യകുമാർ യാദവാണ് മികച്ച ഒരു ചോയിസ് “ഗവാസ്‌ക്കർ തന്റെ അഭിപ്രായം പറഞ്ഞു.
എന്നാൽ നിലവിലെ ഇന്ത്യൻ ടീം ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് ആൾറൗണ്ടർ രവീന്ദ്ര ജഡേജയെയാണ് എന്നും പറഞ്ഞ സുനിൽ ഗവാസ്‌ക്കർ നാലാം നമ്പറിൽ സ്ഥിരതയുള്ള ഒരു ബാറ്റ്‌സ്മാനായി സൂര്യകുമാർ യാദവിന് തുടരുവാൻ സാധിക്കുമെന്നും പറഞ്ഞു “ഏഴ്, എട്ട് നമ്പറുകളിൽ ടീം ഇന്ത്യ ഏറ്റവും അധികം ഇപ്പോൾ ആഗ്രഹിക്കുന്നത് ജഡേജയെയാണ്. അദ്ദേഹത്തെ ഇന്ത്യൻ ടീം ഏറെ മിസ്സ് ചെയ്യുന്നുണ്ട് “സുനിൽ ഗവാസ്‌ക്കർ പറഞ്ഞു നിര്‍ത്തി.നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം തുടരുകയാണ് ജഡേജ.