പൊള്ളാർഡിനെ കാണ്മാനില്ല കണ്ടെത്തിയാൽ ബന്ധപെടുക : ട്രോളുമായി ബ്രാവോ

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിൽ 44 റൺസിന്റെ മിന്നും ജയമാണ് രോഹിത് ശർമ്മയും സംഘവും സ്വന്തമാക്കിയത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും തോറ്റ വിൻഡീസ് ടീമിന് ഇന്നത്തെ മൂന്നാം മത്സരവും പൂർണ്ണ തോൽവിയെന്നുള്ള രക്ഷപെടാനുള്ള അവസാനത്തെ അവസരം കൂടിയാണ്. വെസ്റ്റ് ഇൻഡീസ് ടീമിന് എതിരെ ഇതുവരെ ഒരു ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഈ നേട്ടത്തിലേക്കാണ് നായകൻ രോഹിത് ശർമ്മയുടെ ലക്ഷ്യം. എന്നാൽ രണ്ടാം ഏകദിനത്തിൽ വിൻഡീസ് നായകനായ കിറോൺ പൊള്ളാർഡ് കളിച്ചിരുന്നില്ല. പരിക്ക് കാരണം പൊള്ളാർഡിനു പകരം നിക്കോളാസ് പൂരനാണ് വിൻഡീസിനെ നയിച്ചതെങ്കിൽ മുൻ വിൻഡീസ് താരം ഡ്വയൻ ബ്രാവോ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു രസകരമായ പോസ്റ്റാണ് ചർച്ചയായി മാറുന്നത്.

വളരെ രസകരമായ ഒരു ട്രോൾ പങ്കുവെച്ച ബ്രാവോ നായകനായ പൊള്ളാർഡിനെ കാണ്മാനില്ല എന്നുള്ള താരത്തിലാണ് പോസ്റ്റ്‌ ഷെയർ ചെയ്തത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഈ ഒരു മിസ്സിംഗ് പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നേരത്തെ ഒന്നാമത്തെ ഏകദിന മത്സരത്തിൽ സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ ബോളിൽ ഗോൾഡൻ ഡക്കായി താരം പുറത്തായിരുന്നു. ഇക്കാര്യം കൂടി ഉൾപ്പെടുത്തി പരിഹാസം കലർത്തിയാണ് ബ്രാവോ പോസ്റ്റ്‌.

“പ്രായം: 34, ഉയരം: 1.85 മീറ്റർ അവസാനം കണ്ടത്: ചാഹലിന്റെ പോക്കറ്റിൽ, കണ്ടെത്തിയാൽ ദയവായി വെസ്റ്റ് ഇൻഡീസുമായി നിങ്ങൾ ബന്ധപെടുക “ബ്രാവോ പോസ്റ്റിനും ഒപ്പം ഇപ്രകാരം കുറിച്ചു.അതേസമയം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ പൊള്ളാർഡ് ഇക്കഴിഞ്ഞ കരീബിയൻ പ്രീമിയർ ലീഗിൽ അടക്കം മികച്ച ബാറ്റിങ് ഫോമിലായിരുന്നു.